Asianet News MalayalamAsianet News Malayalam

'ആരും തെറ്റിദ്ധരിക്കരുത്, വഴക്ക് കണ്ടാൽ ഇന്ന് ഡിവോഴ്സ് ആകുമെന്ന് തോന്നും'; ആലിസ് ക്രിസ്റ്റി പറയുന്നു

കുഞ്ഞുങ്ങളെ കുറിച്ചുള്ള പ്ലാനിങുകള്‍ ഇല്ലേ എന്ന് ചിലരൊക്കെ യൂട്യൂബ് ചാനലിന്റെ കമന്റില്‍ ചോദിക്കാറുണ്ടെന്നും ആലിസ്. 

serial actress alice christy talk about marriage life nrn
Author
First Published Feb 23, 2024, 9:52 PM IST | Last Updated Feb 23, 2024, 9:59 PM IST

സീരിയലുകളിലൂകളിലൂടെയാണ് ആലിസ് ക്രിസ്റ്റി തന്റെ കരിയര്‍ ആരംഭിച്ചത് എങ്കിലും, കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത് യൂട്യൂബിലൂടെയാണ്. ആലീസിന്റെ യൂട്യൂബ് ചാനലിലൂടെ ഭര്‍ത്താവ് സജിനും ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസിലാണ് അറിയപ്പെടുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്.

"ഞങ്ങള്‍ സന്തോഷത്തോടെ ഇരിക്കുമ്പോഴുള്ള നല്ല നിമിഷങ്ങളാണ് വീഡിയോസില്‍ കാണിക്കുന്നത്. അത് കണ്ട് ആരും തെറ്റിദ്ധരിക്കരുത്. നല്ല രീതിയില്‍ വഴക്കടിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ വഴക്ക് കണ്ടാല്‍ ഇന്ന് തന്നെ ഡിവോഴ്‌സ് ആയിപ്പോവും എന്ന് തോന്നും. അത് കണ്ട് അപ്പനും അമ്മയും എല്ലാം ഭയപ്പെടും. പക്ഷെ പെങ്ങള്‍ കുക്കു പറയും, അവരുടെ വഴക്കില്‍ ഇടപെടാത്തതാണ് നല്ലത്, കുറച്ച് കഴിഞ്ഞാല്‍ നമ്മള്‍ പുറത്താവും, അവര്‍ അടയും ചക്കരയും പോലെയാവും എന്ന്. അതാണ് സത്യം.

വഴക്കടിച്ച് നില്‍ക്കുമ്പോള്‍, ആലീസിനോട് കുറച്ച് സ്‌നേഹം കാണിച്ച്, സ്‌നേഹത്തോടെ സംസാരിച്ചാല്‍ എല്ലാ പ്രശ്‌നവും തീരും. എന്തൊക്കെയായാലും നമ്മള്‍ ഒരുമിച്ച് ജീവിക്കേണ്ടവരാണ് എന്ന ബോധം ഉള്ളതുകൊണ്ട്, ഈഗോ മാറ്റി വയ്ക്കുന്നതാണ് നല്ലത്. അതാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം" എന്ന് സജിന് പറഞ്ഞു.

ചുമ്മാ സീൻ മോനെ..; ഒറ്റദിനം ആറ് കോടിക്ക് മേൽ, കളക്ഷനിൽ കളറായി 'മഞ്ഞുമ്മൽ ബോയ്സ്'

കുഞ്ഞുങ്ങളെ കുറിച്ചുള്ള പ്ലാനിങുകള്‍ ഇല്ലേ എന്ന് ചിലരൊക്കെ യൂട്യൂബ് ചാനലിന്റെ കമന്റില്‍ ചോദിക്കാറുണ്ട്. സത്യത്തില്‍ ഇച്ചായന്റെ വീട്ടില്‍ നിന്ന് അങ്ങനെയുള്ള പ്രഷര്‍ ഒന്നുമില്ല. എന്റെ വീട്ടില്‍ നിന്ന് മമ്മിയും പപ്പയൂം ചോദിക്കുന്നുണ്ട്. പെങ്ങള്‍ കുക്കുവും ഇടയ്ക്ക് പറയും. അതല്ലാതെയുള്ളു പ്ലാനിങുകള്‍ ഒന്നും ഇപ്പോഴില്ല. ഒരു പട്ടിക്കുട്ടിയെ വാങ്ങിയ വീഡിയോ പങ്കുവച്ചപ്പോള്‍ ചിലര്‍ വന്ന് കമന്റ് ചെയ്തിരുന്നു, ഇനിയെന്നാണ് നിങ്ങള്‍ ശരിക്കുമൊരു കുട്ടിയെ കൈയ്യില്‍ വച്ച് നില്‍ക്കുന്നത് എന്ന്- ആലിസ് ക്രിസ്റ്റി  പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios