
മലയാളത്തിൽ എന്നും മലയാളികൾ ആവർത്തിച്ച് കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ ഉണ്ടാകും. അക്കൂട്ടത്തിലൊരു സിനിമയാണ് 'തേൻമാവിൻ കൊമ്പത്ത്'. മോഹൻലാൽ, ശോഭന, നെടുമുടി വേണു തുടങ്ങിയവർ തകർത്തഭിനയിച്ച ചിത്രത്തിന് ഇന്നും കാഴ്ചക്കാർ ഏറെയാണ്. കേരളത്തിൽ വൻ ഹിറ്റായി മാറിയ ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. 'മുത്തു' എന്ന പേരിൽ എത്തിയ ചിത്രത്തിൽ നായകനായി എത്തിയത് രജനികാന്ത് ആണ്.
രജനികാന്ത് മുത്തുവെന്ന കഥാപാത്രമായി നിറഞ്ഞാടിയ ചിത്രം തമിഴ്നാട്ടിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. മലയാളത്തിൽ ശോഭന ആയിരുന്നു നായിക എങ്കിൽ തമിഴിൽ മീന ആയിരുന്നു നായിക. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ചിത്രം റി-റിലീസിന് ഒരുങ്ങുകയാണ്. തെലുങ്ക് വെർഷനാണ് റിലീസ് ചെയ്യുക. ഡിസംബർ രണ്ടിന് ചിത്രം തിയറ്ററിലെത്തും. ഇതുമായി ബന്ധപ്പെട്ട് ട്രെയിലറും റിലീസ് ചെയ്തിട്ടുണ്ട്.
1995ൽ ആണ് മുത്തു റിലീസ് ചെയ്യുന്നത്. അന്നത്തെ കാലത്ത് ചിത്രം നേടിയത് നാൽപത് കോടി രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കെ എസ് രവികുമാർ ആയിരുന്നു സംവിധാനം. ശരത് ബാബു, രാധാ രവി, സെന്തിൽ, വടിവേലു, ജയഭാരതി, ശുഭശ്രീ, വിചിത്ര, തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അശോക് രാജൻ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ എഡിറ്റിംഗ് ചെയ്തത് കെ തനികാചലം ആണ്. എ ആർ റഹ്മാൻ ആയിരുന്നു മുത്തുവിന്റെ സംഗീത സംവിധാനം. എല്ലാ പാട്ടുകളും തന്നെ ഹിറ്റ് ആകുകയും ഇന്നും അവയ്ക്ക് ആസ്വാദകർ ഏറെയാണ്. പ്രിയദർശന്റെ സംവിധാനത്തിൽ 1994ൽ ആയിരുന്നു 'തേൻമാവിൻ കൊമ്പത്ത്' റിലീസ് ചെയ്തത്.
ദ ഹീറോ, ദ മാസ്റ്റർ..; വാപ്പയുടെ ചിത്രത്തെ പ്രശംസിച്ച് ദുൽഖർ സൽമാൻ
അതേസമയം, തലൈവര്‍ 170ല്‍ ആണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍, അര്‍ജുന്‍ സര്‍ജ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ