പണം ഷര്‍ട്ടിന്റെ കയ്യില്‍ ചുരുട്ടിവയ്‍ക്കുന്ന രജനികാന്ത്, കാരണം ഇതാണ്, ആരാധകര്‍ ഏറ്റെടുത്ത വീഡിയോ

Published : Sep 11, 2023, 09:54 AM IST
പണം ഷര്‍ട്ടിന്റെ കയ്യില്‍ ചുരുട്ടിവയ്‍ക്കുന്ന രജനികാന്ത്, കാരണം ഇതാണ്, ആരാധകര്‍ ഏറ്റെടുത്ത വീഡിയോ

Synopsis

രജനികാന്ത് ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ നിന്ന് പണം സൂക്ഷിക്കുന്നതിന്റെ കാരണം കണ്ടെത്തി ആരാധകര്‍.  

സ്റ്റൈല്‍ മന്നനാണ് തമിഴകത്തിന്റെ രജനികാന്ത്. നടപ്പിലും എടുപ്പിലുമെല്ലാം സ്റ്റൈലിഷാണ് രജനികാന്ത്. ആ സ്റ്റൈലുകളാണ് രജനികാന്തിനെ തമിഴകത്തെ സൂപ്പര്‍താരമാക്കി മാറ്റിയതും. ഇപ്പോഴിതാ രജനികാന്ത് അമ്പലത്തില്‍ നല്‍കാൻ പണം എടുക്കുന്നതിന്റെ ഒരു വേറിട്ട വീഡിയോ കണ്ട കൗതുകത്തിലാണ് ആരാധകര്‍.

ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ സൂക്ഷിച്ച പണം

പേഴ്‍സിലോ അല്ലെങ്കില്‍ പോക്കറ്റിലോയാണ് സാധാരണയായി പണം എല്ലാവരും വയ്‍ക്കാറുള്ളത്. അതില്‍ വ്യത്യസ്‍തമായ പല രീതികളും ഉണ്ടാകും. രജനികാന്ത് അമ്പലത്തില്‍ നല്‍കാൻ പണമെടുക്കുന്നത്  തന്റെ ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ നിന്നാണ് എന്ന് വ്യക്തമാകു്ന ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുകയാണ്. രജനികാന്ത് രാഘവേന്ദ്ര അമ്പലത്തില്‍ പോയപ്പോഴുള്ള വീഡിയോയാണ്  പ്രചരിക്കുന്നത്.

ഈ സ്റ്റൈലിന് കാരണം കണ്ടെത്തി ആരാധകര്‍

തലൈവര്‍ ഇങ്ങനെ ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ പണം സൂക്ഷിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്നതിന് ആരാധകര്‍ ഒരു ഉത്തരവും കണ്ടെത്തിയിട്ടുണ്ട്. സൂപ്പര്‍താരമാകും മുന്നേ കണ്ടക്ടറായിരുന്നല്ലോ രജനികാന്ത്. ബസ് കണ്ടക്ടര്‍മാരുടെ ഒരു രീതിയാണിത്. രജനികാന്ത് അന്നത്തെ ശീലം പിന്തുടര്‍ന്നാകും ഷര്‍ട്ടിന്റെ ചുരുട്ടില്‍ പണം സൂക്ഷിച്ചത് എന്നാണ് ചില ആരാധകരുടെ കണ്ടെത്തല്‍.

സ്വര്‍ണ നാണയം സമ്മാനിച്ച് വിജയാഘോഷം

വൻ ഹിറ്റായി മാറിയിരിക്കുകയാണ് രജനികാന്ത് ചിത്രം ജയിലര്‍. ഇന്നലെ ചെന്നൈയില്‍ ജയിലറിന്റെ വിജയാഘോഷമുണ്ടായിരുന്നു. ജയിലറില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് ചിത്രത്തിന്രെ നിര്‍മാതാവായ  സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്‍തു. ജയിലര്‍ ടൈറ്റില്‍ അടക്കം അടങ്ങുന്ന ചിത്രത്തിന്റെ ഓര്‍മയ്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ്ണ നാണയങ്ങളാണ് ഇന്നലെ കലാനിധി മാരന്‍ വിതരണം ചെയ്‍തത്. നെല്‍സണ്‍ അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. കേക്കും മുറിച്ചായിരുന്നു ജയിലറിന്റെ വിജയാഘോഷം. ബിരിയാണിയുമുണ്ടായിരുന്നു.

Read More: ജയിലറിനെ ലിയോ മറികടന്നാല്‍ മീശ വടിക്കുമെന്ന് നടൻ മീശ രാജേന്ദ്രൻ, രജനികാന്ത്- വിജയ് ആരാധകപ്പോര്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം