ട്രൂ ലെജന്‍ഡ് - ഫ്യൂച്ചര്‍ ഓഫ് യങ് ഇന്ത്യ അവാര്‍ഡ് രാം ചരണിന്

By Web TeamFirst Published Dec 7, 2022, 3:17 PM IST
Highlights

കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് 75,000-ത്തിലധികം സിനിമാ പ്രവര്‍ത്തകര്‍ക്ക് ചിരഞ്ജീവിയും രാം ചരണും സഹായം നല്‍കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വര്‍ഷത്തെ ട്രൂ ലെജന്‍ഡ് - ഫ്യൂച്ചര്‍ ഓഫ് യങ് ഇന്ത്യ അവാര്‍ഡ് മെഗാ പവര്‍ സ്റ്റാര്‍ രാം ചരണിന്. സിനിമയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ബ്ലെഡ് ബാങ്ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താരം കഴിഞ്ഞ കുറെ കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. 

താന്‍ ചിരഞ്ജീവി ബ്ലെഡ് ബാങ്കിന്റെ ബോര്‍ഡിലായിരിക്കുമ്പോഴും അതിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോഴും അത് തന്റെ പിതാവ് ചിരഞ്ജീവിയുടെ ആശയമായിരുന്നുവെന്ന്  രാം ചരണ്‍ അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് പറഞ്ഞു. 2007-ല്‍ തന്റെ ആദ്യ സിനിമ നിര്‍മ്മിക്കാന്‍ പോകുമ്പോള്‍ നിര്‍മ്മാതാക്കളെയും സംവിധായകരെയും അപേക്ഷിച്ച് തന്റെ സപ്പോര്‍ട്ട് സ്റ്റാഫിനെ പരിപാലിക്കാന്‍ പിതാവ് ഉപദേശിച്ചിരുന്നെന്നും എല്ലായ്‌പ്പോഴും മാനുഷിക മൂല്യങ്ങള്‍ ഊന്നിപ്പറയുകയും ആ ഗുണങ്ങള്‍ തന്നില്‍ വളര്‍ത്തുകയും ചെയ്‌തെന്നും രാം ചരണ്‍ പറഞ്ഞു. 

1999-ല്‍ വൈദ്യശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും പുരോഗതിയുണ്ടായിട്ടും, കൃത്യസമയത്ത് രക്തം ലഭിക്കാത്തതിനെത്തുടര്‍ന്ന് തന്റെ വളരെ അടുത്ത ബന്ധുവിന് ശസ്ത്രക്രിയയ്ക്കിടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും തുടര്‍ന്നാണ് തന്റെ പിതാവ് ഉദാത്തമായ സംരംഭം ആരംഭിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് 75,000-ത്തിലധികം സിനിമാ പ്രവര്‍ത്തകര്‍ക്ക് ചിരഞ്ജീവിയും രാം ചരണും സഹായം നല്‍കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആർആർആർ വമ്പന്‍ വിജയത്തിലൂടെ ബ്ലോക്ക്ബസ്റ്റര്‍ നേടിയ രാം ചരണ്‍ നിലവില്‍ ശങ്കര്‍ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്സ്  അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

ജോർജ് കുട്ടി VS ​ഗിരി; ഈ കോമ്പോ വന്നാൽ എങ്ങനെ ഉണ്ടാകും? ആരാഞ്ഞ് ട്വിറ്റർ

ഒരു സ്‌പോര്‍ട്‌സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ഉപ്പേനയുടെ സംവിധായകന്‍ ബുച്ചി ബാബു സനയ്‌ക്കൊപ്പമുള്ള ചിത്രമാണ്  രാം ചരണിന്റെതായി അടുത്തിടെ പ്രഖ്യാപിച്ചത്. വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ് എന്നിവയുടെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

click me!