Asianet News MalayalamAsianet News Malayalam

ജോർജ് കുട്ടി VS ​ഗിരി; ഈ കോമ്പോ വന്നാൽ എങ്ങനെ ഉണ്ടാകും? ആരാഞ്ഞ് ട്വിറ്റർ

ദൃശ്യം 3യിൽ ജോർജ് കുട്ടിയെ പിടികൂടാൻ കൂമനിലെ ​ഗിരി എന്ന പൊലീസുകാരൻ എത്തുമോ എന്ന തരത്തിലാണ് പോസ്റ്റ്.

drishyam 3 and kooman movie compared post goes viral in twitter
Author
First Published Dec 7, 2022, 1:09 PM IST

ലയാളം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. നടൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിച്ചെത്തിയ ചിത്രം മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് മുന്നിൽ എത്തിക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. ദൃശ്യവും ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിനൊരു മൂന്നാം ഭാ​ഗം ഉണ്ടാകുമെന്ന് അടുത്തിടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രവുമായി ബന്ധപ്പെട്ട  ഫാൻ മെയിഡ് പോസ്റ്ററും ഹാഷ്ടാഗും ടെന്റിം​ഗ് ആയി മാറി. ഇപ്പോഴിതാ ദൃശ്യം 3യും ആസിഫ് അലിയുടെ കൂമൻ എന്ന ചിത്രവുമായി ബന്ധപ്പെട്ടൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

ദൃശ്യം 3യിൽ ജോർജ് കുട്ടിയെ പിടികൂടാൻ കൂമനിലെ ​ഗിരി എന്ന പൊലീസുകാരൻ എത്തുമോ എന്ന തരത്തിലാണ് പോസ്റ്റ്. ഫ്രൈഡേ മാറ്റിനി എന്ന ട്വിറ്റർ പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ജോർജ് കുട്ടി VS ​ഗിരി ഇങ്ങനെ വന്നാൽ എങ്ങനെ ഇരിക്കും' എന്നാണ് ട്വീറ്റിലെ ചോദ്യം. പിന്നാലെ നിവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് രം​ഗത്തെത്തിയത്. 

'കൂമൻ കണ്ടപ്പോൾ തോന്നിയതാണ് ഇത്. തോൽക്കാൻ താല്പര്യം ഇല്ലാത്ത രണ്ട് നായകന്മാർ. അടിപൊളി ആയേനെ, മുരളി ഗോപി എല്ലാവരും പ്രതീക്ഷിച്ചതിലും, കിടിലൻ ആക്കിയ വേഷത്തിനെ ഇനി ആര് അതുക്കും മേലെ കിട്ടും എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു.' എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ അങ്ങനെ ഒരു കോമ്പോ ഒരിക്കലും വരാൻ പോകുന്നില്ലെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. 

ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത ചിത്രമാണ് കൂമൻ. വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ എത്തിയ ചിത്രം ആദ്യ പ്രദര്‍ശനത്തിനു ശേഷം മികച്ച അഭിപ്രായങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകയായിരുന്നു.  ട്വല്‍ത്ത് മാനിന്റെ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാര്‍ ആണ് കൂമന്‍റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പല സ്വഭാവ സവിശേഷതകളുമുള്ള ​ഗിരിശങ്കര്‍ എന്ന പൊലീസുകാരനാണ് ചിത്രത്തില്‍ ആസിഫ് അലിയുടെ കഥാപാത്രം. രണ്‍ജി പണിക്കര്‍, ഹന്ന റെജി കോശി, ബാബുരാജ്, ബൈജു, പൌളി വല്‍സന്‍, മേഘനാഥന്‍, രാജേഷ് പരവൂര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

ദൃശ്യം 3നെ കുറിച്ച് മുൻപ് ജീത്തു ജോസഫ് പറഞ്ഞത്

ദൃശ്യം ചെയ്തുകഴിഞ്ഞപ്പോള്‍ രണ്ടാംഭാഗത്തെക്കുറിച്ച് സത്യമായിട്ടും ഒരു പ്ലാന്‍ ഉണ്ടായിരുന്നതല്ല. ഒരു രണ്ടാംഭാഗം ഉണ്ടാക്കാന്‍ പറ്റില്ലെന്നാണ് ഞാന്‍ കരുതിയത്. കഥ തീര്‍ന്നു, സിനിമ അവസാനിച്ചു എന്നാണ് ധരിച്ചത്. പിന്നെ 2015ല്‍ പലരും കഥയുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആന്‍റണി പറഞ്ഞതനുസരിച്ച് ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കിയതാണ്. പക്ഷേ കിട്ടി. മൂന്നാംഭാഗത്തിന്‍റെ കാര്യം ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. കാരണം രണ്ടാംഭാഗം ഉണ്ടാവില്ലെന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ ആ സിനിമ ചെയ്തു. നല്ലൊരു ഐഡിയ കിട്ടുകയാണെങ്കില്‍ ഞാനത് ചെയ്യും. പക്ഷേ അത് ഒരു ബിസിനസ് വശം കണ്ടിട്ട് ഞാന്‍ ചെയ്യില്ല. ദൃശ്യം 3ന് അനുയോജ്യമായ നല്ലൊരു കഥ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. സത്യത്തില്‍ ദൃശ്യം 3ന്‍റെ ക്ലൈമാക്സ് എന്‍റെ കൈയിലുണ്ട്. പക്ഷേ ക്ലൈമാക്സ് മാത്രമേ ഉള്ളൂ. വേറൊന്നുമില്ല. ഞാനത് ലാലേട്ടനുമായി പങ്കുവച്ചപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ ക്ലൈമാക്സിലേക്ക് എത്തിക്കണമെങ്കില്‍ ഒരുപാട് സംഭവങ്ങള്‍ വരണം. അതുകൊണ്ട് നടക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഞാനൊന്ന് ശ്രമിച്ചുനോക്കും. നടന്നില്ലെങ്കില്‍ വിട്ടുകളയും. നടന്നാലും ഉടനെയൊന്നും നടക്കില്ല. രണ്ടുമൂന്ന് കൊല്ലമെങ്കിലും എടുക്കും. കാരണം തിരക്കഥ ഡെവലപ് ചെയ്ത് കിട്ടണമെങ്കില്‍ അത്രയും സമയമെങ്കിലും എടുക്കുമെന്നാണ് എന്‍റെ തോന്നല്‍. ആറ് വര്‍ഷം എടുക്കുമെന്നാണ് ഞാന്‍ ആന്‍റണിയോട് പറഞ്ഞത്. ആന്‍റണി പറഞ്ഞത് ആറ് വര്‍ഷം വലിയ ദൈര്‍ഘ്യമാണെന്നും രണ്ടുമൂന്ന് കൊല്ലത്തിനുള്ളില്‍ സാധ്യമായാല്‍ നല്ലതാണെന്നുമാണ്. നോക്കട്ടെ, ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ട്.

അക്ഷയ് കുമാർ ചിത്രത്തിൽ പൃഥ്വിരാജ്; ഫസ്റ്റ് ലുക്ക് പുറത്ത്

Follow Us:
Download App:
  • android
  • ios