
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് രമേശ് പിഷാരടി(ramesh pisharody). നടൻ(actor) എന്നതിന് പുറമെ താനൊരു മികച്ച അവതാരകനും സംവിധായകനുമാണെന്നും താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. രമേശ് പിഷാരടിയുടെ പിറന്നാളായിരുന്നു(birthday) കഴിഞ്ഞ ദിവസം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ ആശംസകൾക്കെല്ലാം നന്ദി പറയുകയാണ് പിഷാരടി.
“നന്ദി.. ഇന്ന് അനുഭവിച്ച സന്തോഷം അളവറ്റതാണ്. സ്നേഹം സ്വീകരിക്കപ്പെടേണ്ടത് മാത്രമല്ല; ലഭിച്ചതിന്റെ പതിന്മടങ്ങു തിരിച്ചു നൽകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഇന്നൊരു ദിവസത്തിന്റെ കടം വീട്ടാൻ ഈ ജന്മം മതിയാകാതെ വരും..പിറന്നാളാശംസകളറിയിച്ച പ്രിയപ്പെട്ടവർ,സഹപ്രവർത്തകർ, സുഹൃത്തുക്കൾ, മാധ്യമങ്ങൾ,സർവോപരി പ്രേക്ഷകർ അങ്ങനെ അങ്ങനെ ഓരോരുത്തർക്കും നന്ദി, ” പിഷാരടി കുറിച്ചു.
മമ്മൂട്ടി, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളെ ടാഗ് ചെയ്തുകൊണ്ടാണ് പിഷാരടി ഈ കുറിപ്പും ചിത്രങ്ങളും പങ്കുവച്ചത്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പിഷാരടിക്ക് സമ്മാനിച്ച കേക്ക് ശ്രദ്ധനേടിയിരുന്നു.
പിഷാരടിയുടെ പിറന്നാൾ കേക്കിൽ പക്ഷിയും ഓന്തും മരവും ഇലയുമൊക്കെയാണ് നിറയുന്നത്. “ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും,” എന്ന ക്യാപ്ഷനോടയാണ് ചാക്കോച്ചനും പ്രിയയും കേക്ക് അയച്ചത്. “പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല,”എന്നാണ് കേക്ക് കയ്യിൽ കിട്ടിയ പിഷാരടി കുറിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ