
അമിത് ചക്കാലക്കൽ, സാബുമോൻ അബ്‍ദുസമദ്, മനോജ് കെ യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പ്രാവ്'. അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്‍തു. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകനുമായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് 'പ്രാവ്' ഒരുക്കുന്നത്.
ബി കെ ഹരിനാരായണനാണ് 'പ്രാവെ'ന്ന ചിത്രത്തിന്റെ ഗാനരചന. ബിജി ബാലാണ് ചിത്രത്തിന്റെ സംഗീതം. ആന്റണി ജോ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി കെ ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്, സ്റ്റിൽസ് ഫസ ഉൾ ഹഖ്, ഡിസൈൻസ് പനാഷേ, പിആർഒ പ്രതീഷ് ശേഖർ എന്നിവരുമായി സെപ്‍തംബര്‍ 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം വേഫേറെർ ഫിലിംസ് ആണ്.
അമിത് ചക്കാലക്കല്‍ നായകനായ ചിത്രമായി ഒടുവില്‍ റിലീസ് ചെയ്‍തത് 'സന്തോഷ'മാണ്. അജിത്ത് വി തോമസാണ് സംവിധാനം. അനു സിത്താര ചിത്രത്തില്‍ നായികയായി. ഇഷയും അജിത് വി തോമസുമാണ് ചിത്രത്തിന്റെ നിര്‍മാണം.
മല്ലിക സുകുമാരൻ, ആശാ അരവിന്ത്, കലാഭവൻ ഷാജോണ്‍, ആര്യൻ, ആവണി, ജോണ്‍ ആലുക്ക തുടങ്ങിയവരും 'സന്തോഷ'ത്തില്‍ വേഷമിട്ടു. പി എസ് ജയഹരിയായിരുന്നു സംഗീതം. എ കാര്‍ത്തിക്കാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്.
Read More: നടൻ ചിരഞ്‍ജീവിക്ക് ശസ്‍ത്രക്രിയ, വിശ്രമം, കളക്ഷനില്‍ കരകയറാനാകാതെ 'ഭോലാ ശങ്കര്‍'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക