
കഴിഞ്ഞ കുറച്ചു നാളുകളായി തമിഴകത്ത് നടക്കുന്ന 'സൂപ്പർ സ്റ്റാർ' വിവാദത്തിൽ പ്രതികരണവുമായി നടൻ സത്യരാജ്. കഴിഞ്ഞ നാല്പത്തഞ്ച് വർഷമായി സൂപ്പർ സ്റ്റാർ എന്ന പേര് കേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസിൽ വരുന്ന മുഖം രജനികാന്തിന്റേത് മാത്രമാണെന്ന് സത്യരാജ് പറഞ്ഞു. പുതിയ ചിത്രവുമായി ബന്ധപ്പെട്ട പ്രസ്മീറ്റിനിടെ ആയിരുന്നു നടന്റെ പ്രതികരണം.
'കഴിഞ്ഞ 45 വർഷമായി സൂപ്പർസ്റ്റാർ പട്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ രജനികാന്ത് ആണ് ആളുകളുടെ മനസ്സിൽ ഓടിയെത്തുന്നത്. പല മുൻനിര അഭിനേതാക്കൾക്കും വ്യത്യസ്തമായ വിശേഷണങ്ങൾ ഉണ്ട്. അവയിൽ ചിലത് ചിലർക്ക് മാത്രം ചേരുന്നതാണ്, ഞങ്ങൾക്ക് അവ മറ്റ് താരങ്ങൾക്ക് നൽകാൻ കഴിയില്ല', എന്നാണ് സത്യരാജ് പറയുന്നത്.
'ത്യാഗരാജ ഭാഗവതർ, എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത് എന്നിവർക്കെല്ലാം അവരവരുടേതായ വിശേഷണങ്ങൾ ഉണ്ട്. അഭിനേതാക്കളുടെ വിശേഷണങ്ങൾ മാറ്റേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് എല്ലാക്കാലത്തും രജനികാന്ത് തന്നെയാണ് സൂപ്പർ സ്റ്റാർ', എന്നും സത്യരാജ് കൂട്ടിച്ചേർത്തു.
'ആര് ആരെയാ ചതിച്ചേ ? നിങ്ങളോട് ആരെങ്കിലും പറഞ്ഞോ ?': കമന്റിന് ഗോപി സുന്ദറിന്റെ ചുട്ട മറുപടി
ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയൊരു പ്രസംഗം ആയിരുന്നു 'സൂപ്പർ സ്റ്റാർ' വിവാദങ്ങൾക്ക് വഴിവച്ചത്. "പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം", എന്നായിരുന്നു രജനികാന്ത് പറഞ്ഞത്. പിന്നാലെ വിജയിയെ കുറിച്ചാണ് രജനികാന്ത് പറഞ്ഞതെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തുക ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ