'അണ്ണാ അണ്ണന്റെ സമയം ആണ് അണ്ണാ സമയം..' എന്നാണ് ഒരാളുടെ കമന്റ് വന്നത്. പെൺകുട്ടികളെ ചതിക്കൽ അല്ലേ', എന്നായിരുന്നു ഇതിന് ഒരാളുടെ മറുപടി.
സോഷ്യൽ മീഡിയകളിൽ പലപ്പോഴും ചർച്ചകൾക്ക് വഴിവയ്ക്കുന്ന രണ്ട് പേരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും. ഒരുവർഷം മുൻപ് ആയിരുന്നു അമൃതയും ഗോപി സുന്ദറും വിവാഹിതരാകുന്നത്. അന്ന് മുതലും മുൻപും പലതരത്തിലുള്ള വിമർശനങ്ങൾ ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇരുവരുടെയും സ്വകാര്യ ജീവിതത്തെ സംബന്ധിച്ചാണ് ഇത്തരം വിവാദങ്ങളും വിമർശനങ്ങളും ഉയരാറുള്ളത്. അടുത്തിടെ അമൃതയും ഗോപി സുന്ദറും വേർപിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ വരികയും ഇതിന് തക്കതായ മറുപടി ഫോട്ടോയിലൂടെ ഇരുവരും നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരാളുമായി ഗോപി സുന്ദർ പ്രണയത്തിലാണെന്ന തരത്തിലും പ്രചാരണങ്ങൾ നടന്നു. സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ വൻ വിമർശനങ്ങളാണ് കമന്റുകളായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ഇത്തരമൊരു കമന്റിന് ഗോപി സുന്ദർ നൽകിയ കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
നല്ല ദിവസം നേർന്ന് കൊണ്ട് ഗോപി സുന്ദർ പങ്കുവച്ച പോസ്റ്റിന് താഴെ, 'അണ്ണാ അണ്ണന്റെ സമയം ആണ് അണ്ണാ സമയം..' എന്നാണ് ഒരാളുടെ കമന്റ് വന്നത്. 'പെൺകുട്ടികളെ ചതിക്കൽ അല്ലേ', എന്നായിരുന്നു ഇതിന് ഒരാളുടെ മറുപടി. ഇത് ശ്രദ്ധയിൽപ്പെട്ട ഗോപി സുന്ദർ മറുപടിയുമായി എത്തി.

'ആര് ആരെയാ ചതിച്ചേ ? നിങ്ങളോട് ആരെങ്കിലും വന്ന് ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ ? ഇടപെടാൻ പറഞ്ഞോ? സഹായം തേടിയോ? ഈ അറിയാത്ത കാര്യത്തിനെ കുറിച്ച് എങ്ങനെയാണ് ഇങ്ങനെ ഊഹിച്ച് ഇത്രയും ക്രിയേറ്റീവ് ആയി കമന്റിടാൻ പറ്റുന്നത് ? കഷ്ടം ഉണ്ട്. ഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തിൽ കാണിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാവും. അതിന് ഞാൻ ഗാരന്റി. നല്ലൊരു ദിവസം നേരുന്നു. ഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തിൽ കാണിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാകും. അതിനു ഞാൻ ഗ്യാരന്റി, നല്ലൊരു ദിവസം നേരുന്നു. (creative head of others life )', എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. പിന്നാലെ നിരവധി പേരാണ് ഗോപി സുന്ദറിനെ സപ്പോർട്ട് ചെയ്തും വിമർശിച്ചും രംഗത്തെത്തിയത്.

ചിങ്ങക്കിളീ ചെല്ലക്കിളീ..; രാജസേനൻ പാടിയ മനോഹര ഓണപ്പാട്ടെത്തി
