
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവിന്റെ കരിയര്‍ തുടങ്ങിയത്. ഇതിനിടെ, ബിഗ് ബോസിലും മത്സരാർത്ഥിയായി എത്തിയിരുന്നു. 'വെറുതെയല്ല ഭാര്യ' റിയാലിറ്റി ഷോയിൽ മഞ്ജുവിന്റെ സഹമൽസരാർത്ഥിയായിരുന്നു സിമി. ഈ റിയാലിറ്റി ഷോയുടെ ഓഡിഷനിൽ വെച്ചു കണ്ടുമുട്ടിയ ഇവർ അപ്പോൾ മുതൽ അടുത്ത സുഹൃത്തുക്കളാണ്. ആദ്യം കണ്ടപ്പോൾ മുതൽ തങ്ങൾ തമ്മിൽ ഒരു 'സ്പാർക്ക്' തോന്നിയെന്നും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെയായിരുന്നു അതെന്നുമാണ് ഇതേക്കുറിച്ച് മഞ്ജുവും സിമിയും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ മഞ്ജുവിനോടുള്ള ആഴമേറിയ സ്നേഹത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും ആത്മബന്ധത്തെക്കുറിച്ചും സിമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
"മഞ്ജു എന്നെക്കുറിച്ച് സംസാരിച്ച വീഡിയോ കണ്ട് ഞാൻ കരഞ്ഞുപോയിട്ടുണ്ട്. സ്നേഹം പരസ്പരം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന സ്വഭാവം ഞങ്ങൾക്കില്ല. എന്നാൽ ഞങ്ങൾക്കിടയിൽ അത്രയധികം സ്നേഹമുണ്ടെന്ന് രണ്ടുപേർക്കും വ്യക്തമായി അറിയാം. മൂന്നാമതൊരാളിലൂടെയോ മാധ്യമങ്ങളിലൂടെയോ മഞ്ജു എന്നെക്കുറിച്ച് നല്ല വാക്കുകൾ പറയുന്നത് കേൾക്കുമ്പോൾ ഉള്ളു നിറഞ്ഞ് കരച്ചിൽ വരും. ഞങ്ങൾ പരസ്പരം ഫോണിന്റെ പാസ്‌വേർഡ് വരെ പങ്കുവെക്കാറുണ്ട്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഫോണിലെ സ്വകാര്യതകൾ പരസ്പരം സംരക്ഷിക്കണമെന്ന് ഞങ്ങൾ തമാശയായി പറയാറുണ്ട്", സിമി അഭിമുഖത്തിൽ പറഞ്ഞു.
മഞ്ജുവില്ലാത്തൊരു ജീവിതത്തെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും സിമി പറയുന്നു. "ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ പത്ത് മിനിറ്റ് കഴിയുമ്പോഴേക്കും മഞ്ജുവിനെയും ഞാൻ ഒപ്പം കൊണ്ടുപോകും. അതിനുശേഷം പരമാവധി പത്ത് മിനിറ്റ് മാത്രമേ അവൾക്ക് ഈ ഭൂമിയിൽ ആയുസുണ്ടാകൂ. ഏതെങ്കിലും പാണ്ടി ലോറി ഇടിപ്പിച്ചിട്ടാണെങ്കിലും അവളെയും ഞാൻ കൂടെക്കൂട്ടും", സിമി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ