
ലഹരിമരുന്നു കേസില്‍ നടൻ ശ്രീകാന്തിനെ പൊലീസ് കസ്റ്റെഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ശ്രീകാന്തിനെ ചോദ്യം ചെയ്‍തു വരികയാണ് പൊലീസ്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്.
എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ് താരത്തിന് എതിരെ മൊഴി നല്‍കിയത്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയതും. ശ്രീകാന്തിന്റെ രക്തസാമ്പിൾ പരിശോധനയക്ക് അയച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക