'നീതി ലഭിക്കും'; വക്കീൽ കുപ്പായമണിഞ്ഞ് വീണ്ടും സുരേഷ് ​ഗോപി, ജെ.എസ്.കെ റിലീസ് പ്രഖ്യാപിച്ചു

Published : Jan 27, 2025, 04:03 PM IST
'നീതി ലഭിക്കും'; വക്കീൽ കുപ്പായമണിഞ്ഞ് വീണ്ടും സുരേഷ് ​ഗോപി, ജെ.എസ്.കെ റിലീസ് പ്രഖ്യാപിച്ചു

Synopsis

സുരേഷ് ​ഗോപിയ്ക്ക് ഒപ്പം അനുപമ പരമേശ്വരൻ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രിടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം  ജെ.എസ്.കെ(ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള)യുടെ റിലീസ് പ്രഖ്യാപിച്ചു. വരുന്ന സമ്മർക്കാലത്ത് ചിത്രം തിയറ്ററുകളിൽ എത്തും. സുരേഷ് ​ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് തീയതി വൈകാതെ പുറത്തുവരും. റിലീസ് അപ്ഡേറ്റ് പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടുണ്ട്. 

സുരേഷ് ​ഗോപിയ്ക്ക് ഒപ്പം അനുപമ പരമേശ്വരൻ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപി വക്കീൽ വേഷത്തിൽ എത്തുമ്പോൾ ചിത്രത്തിനോടുള്ള പ്രേക്ഷക പ്രതീക്ഷയും വാനോളം ആണ്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ.എസ്.കെ. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം.

സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെഎസ്‍കെ'യ്‍ക്കുണ്ട്. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിർവഹിക്കുന്നു.എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണൻ, ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൾട്ടന്റ് - വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ, വൈശാഖ്,പി ആർ ഒ -എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'അബ്രാം ഖുറേഷി ഈസ് ബാക്ക്'; എമ്പുരാൻ ആവേശത്തില്‍ മമ്മൂട്ടിയും, ഒപ്പം മറ്റ് താരങ്ങളും

ഒറ്റക്കൊമ്പന്‍ ആണ് സുരേഷ് ​ഗോപിയുടേതായി ചിത്രീകരണം ആരംഭിച്ചിരിക്കുന്ന ചിത്രം. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. തലസ്ഥാനത്ത് ആയിരുന്നു ഷൂട്ടിം​ഗ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'