കടം 25,000 രൂപ, അതുവീട്ടാൻ സിനിമയിലെത്തി, ഇന്നൊരു പടത്തിന് പ്രതിഫലം 35 കോടി; ഇതൊരു സൂപ്പർതാര കഥ

Published : Nov 02, 2024, 05:29 PM ISTUpdated : Nov 02, 2024, 05:34 PM IST
കടം 25,000 രൂപ, അതുവീട്ടാൻ സിനിമയിലെത്തി, ഇന്നൊരു പടത്തിന് പ്രതിഫലം 35 കോടി; ഇതൊരു സൂപ്പർതാര കഥ

Synopsis

സിനിമ സ്വപ്നം കാണാതെ എത്തി മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുന്ന താരങ്ങളും ഇന്‍ഡസ്ട്രികളില്‍ ഉണ്ട്. 

സിനിമ, എഴുതുമ്പോൾ എളുപ്പമാണെങ്കിലും അതിലേക്ക് എത്തിപ്പെടുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. കഠിനാധ്വാനവും പരിശ്രമവും ഭാ​ഗ്യവുമൊക്കെ കൊണ്ട് സിനിമാ ലോകത്തെത്തി തിളങ്ങി നിൽക്കുന്ന ഒട്ടനവധി താരങ്ങൾ നിലവിൽ വിവിധ ഇൻഡസ്ട്രികളിൽ ഉണ്ട്. സിനിമ സ്വപ്നം കാണാതെ എത്തി മിന്നും പ്രകടനം കാഴ്ചവച്ചവരും ഇക്കൂട്ടത്തിലുണ്ട്. അതിലൊരാളാണ് നടൻ സൂര്യ. സിനിമാ നടന്റെ മകനായാണ് ജനിച്ചതെങ്കിലും ബി​ഗ് സ്ക്രീനിലേക്ക് വരണമെന്ന ചിന്ത ഒരിക്കലും സൂര്യയ്ക്ക് ഉണ്ടായിരുന്നില്ല. ഒടുവിൽ അമ്മയുടെ ഒരാവശ്യത്തിനായി മാത്രം സിനിമയിലെത്തി ഇന്ന് തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളിൽ ഒരാളായി മാറാൻ സൂര്യയ്ക്ക് സാധിച്ചു എന്നത് ചെറുതല്ലാത്തൊരു കാര്യമാണ്. 

കങ്കുവ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ സൂര്യ തന്നെയാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്. "സിനിമ എന്നത് എന്റെ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന കാര്യമാണ്. നടനാകണമെന്ന ചിന്ത ഉണ്ടായിട്ടേയില്ല. സ്വന്തമായൊരു ബിസിനസ് അതായിരുന്നു ആ​ഗ്രഹം. അതിന് വേണ്ടിയാണ് ഞാൻ ഒരു ടെക്സ്റ്റൈൽസിൽ ജോലിക്ക് കയറിയത്. 750 രൂപയായിരുന്നു എന്റെ ശമ്പളം. അതും പതിനഞ്ച് ദിവസത്തേത്. മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഒരു മാസം 8000 രൂപ വച്ചുകിട്ടി. ഒരുദിവസം സ്വന്തമായി ഒരു കമ്പനി തുടങ്ങണം എന്നതായിരുന്നു ആഗ്രഹം", എന്ന് സൂര്യ പറയുന്നു. പിങ്ക് വില്ലയോട് ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 

'ട്രോള് ചെയ്ത് കീറിക്കൊല്ലാൻ പറ്റില്ല', അമൽ പണിപ്പുരയിലാണ്; പ്രതീക്ഷയേറ്റി ബി​ഗ് ബി 2 അപ്ഡേറ്റ്

"അന്ന് ഞങ്ങളുടെ ബാങ്ക് ബാലൻസ് ഒന്നോ രണ്ടോ ലക്ഷമായിരുന്നു. ശമ്പള കാര്യത്തിൽ അച്ഛന് അങ്ങനെ നിർബന്ധമില്ല. ഇതിനിടയിൽ അച്ഛൻ അറിയാതെ അമ്മ ഒരു 25,000 രൂപയുടെ കടം വരുത്തിവച്ചു. ഞാൻ സിനിമയിലെത്താൻ കാരണമായത് അതാണ്. നടന്റെ മകനെന്ന നിലയിൽ നിരവധി അവസരമുണ്ടായെങ്കിലും ഞാന്‍ പോയില്ല. പക്ഷേ മണിരത്നം പടത്തിൽ അഭിനയിക്കാൻ തുടരെ ആവശ്യപ്പെട്ടപ്പോൾ, അമ്മയുടെ ലോണും കാരണം ഞാൻ സമ്മതം അറിയിക്കുക ആയിരുന്നു. വലിയ നടനാകണമെന്നില്ലായിരുന്നു. അമ്മ വാങ്ങിയ കടം തീർക്കണം. 'കടം ഞാൻ വീട്ടി. ഇനി വിഷമിക്കണ്ട' എന്ന് അമ്മയോട് പറയണമെന്നെ ഉണ്ടായിള്ളു. ആ ഉദ്ദേശമാണ് ഇന്ന് കാണുന്ന സൂര്യ", എന്നും താരം കൂട്ടിച്ചേർത്തു. ഇന്നൊരു സിനിമയ്ക്ക് സൂര്യ വാങ്ങിക്കുന്ന പ്രതിഫലം 35 മുതല്‍ 45 കോടി വരെയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും