'ഓരോ മടങ്ങിപ്പോക്കിലും പുതിയൊരു അധ്യായം കാത്തിരിപ്പുണ്ടാവും'; പോസ്റ്റുമായി സ്വപ്‍ന

Published : Aug 08, 2026, 04:30 PM IST
Swapna Treesa

Synopsis

ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ജ്വാലയായ് സീരിയലിലൂടെയാണ് സ്വപ്‍ന കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്വപ്‌ന ട്രീസ. മന്ദാരം എന്ന സീരിയലിലൂടെയാണ് സ്വപ്ന ട്രീസ അഭിനയരംഗത്തേക്ക് എത്തുന്നത്. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ജ്വാലയായ് സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടിയുടെ നിർമാണക്കമ്പനിയായ മെഗാബൈറ്റ്സ് ആണ് ഈ സീരിയൽ നിർമിച്ചത്. കുടുംബം മസ്കറ്റിൽ സെറ്റിൽഡാണെന്നും അഭിനയത്തിനിടയ്ക്കുള്ള ഇടവേളകളിൽ താൻ മസ്കറ്റിൽ പോയി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാറാണ് പതിവെന്നും സ്വപ്‍ന പറഞ്ഞിരുന്നു. മകളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താനിപ്പോൾ അഭിനയത്തിൽ നിന്നും ചെറിയ ഇടേവളയെടുത്തതെന്നും തുടർന്നും അഭിനയിക്കുമെന്നും സ്വപ്ന അടുത്തിടെ ഒരഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരിടവേളക്കു ശേഷം മസ്ക്കറ്റിൽ തിരിച്ചെത്തിയ വിവരമാണ് സ്വപ്ന തന്റെ സോഷ്യൽ മീഡിയ പേജിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

''മനസു നിറക്കുന്ന ഇടത്ത് രണ്ടു മാസങ്ങൾ ചെലവഴിച്ചു... കൂട്ടുകാർ, കുടുംബം, ജോലി, പ്രിയപ്പെട്ടവർ, കൊച്ചു കൊച്ചു പ്ലാനുകൾ... മുന്നോട്ട് പോകാൻ എനിക്ക് ഊർജ്ജം തരുന്ന ഒരുപാട് കൊച്ചു കാര്യങ്ങൾ.. അങ്ങനെ പലതും... ഇനി വീണ്ടും മസ്‌കറ്റിലേക്ക്... ശാന്തമായ, പതിയെ പതിയെ നീങ്ങുന്ന ആ പഴയ ദിനചര്യകളിലേക്ക്. ഇനി എന്താണ് മുന്നിലെന്ന ചോദ്യം ഇപ്പോഴും മനസിലുണ്ട്. കേരളം വിട്ടുപോവുക എന്നത് ഒരിക്കലും എളുപ്പമല്ല. എങ്കിലും, ഓരോ മടങ്ങിപ്പോക്കിലും പുതിയൊരു അധ്യായം കാത്തിരിപ്പുണ്ടാവും, അല്ലേ?'', എന്നാണ് സ്വപ്ന ട്രീസ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

സീരിയൽ രംഗത്തെ സ്വപ്നയുടെ അടുത്ത സുഹൃത്തുക്കളടക്കം പലരും പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. എത്രയും വേഗം തിരിച്ചുവരൂ, അടുത്ത വരവിനായി കാത്തിരിക്കുന്നു എന്നാണ് സ്വപ്നയുടെ അടുത്ത സുഹൃത്തും നടിയുമായ ഷഫ്‍ന നിസാം കമന്റ് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ബിഗ് ബോസിലെ പണം കൊണ്ട് സിറ്റിയിൽ 25 സെന്റ് സ്ഥലം വാങ്ങി, സ്വർണം മേടിച്ചു'; മനസു തുറന്ന് അനുമോൾ
ഷെല്ലിക്കുമുണ്ടോ ബഷീറിന്‍റെ 'ആദിപുരാതനമായ കിറുക്ക്'; ബഷീറിന്‍റെ 'നീലവെളിച്ചവും' 'ഉന്മാദവും' തമ്മിലെന്ത്?