
സാമന്തയുടെ സമർപ്പണം വളരെ പ്രശംസനീയമെന്ന് നടൻ ഉണ്ണി മുകുന്ദൻ. വളരെ മികവോടെയുള്ള വാണിജ്യ സിനിമ തിരക്കഥയാണ് യശോദയുടേതെന്നും താൻ ചെയ്യുന്ന കഥാപാത്രം വളരെ പ്രതീക്ഷയുള്ളതാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സാമന്തയ്ക്കൊപ്പം അഭിനയിച്ചത് വളരെ മികച്ച അനുഭവമായിരുന്നെന്നും ഉണ്ണി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്‍റെ പ്രതികരണം.
ഒരുപാട് സമർപ്പണമുള്ള കഠിനാധ്വാനിയായ നടിയാണ് സാമന്ത. ഫൈറ്റ് സീൻസ്, വൈകാരിക രംഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ റോളിനായി അവർ വളരെ തയാറെടുപ്പുകൾ നടത്തിയിരുന്നു. സെറ്റിലുള്ള മറ്റ് കലാകാരന്മാരുമായി അവർ നല്ല ബന്ധം പുലർത്താറുണ്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിചേർത്തു.
സാമന്ത കേന്ദ്രകഥാപാത്രമായെത്തുന്ന യശോദ ശ്രീദേവി മൂവീസ് ബാനറിൽ ശിവലെൻക കൃഷ്ണ പ്രസാദാണ് നിർമ്മിക്കുന്നത്. ഹരി-ഹരീഷ് ജോഡി സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും നിർണായക വേഷം ചെയ്തിട്ടുണ്ട്. 'ജനതാ ഗാരേജ്', 'ഭാഗമതി', 'ഖിലാഡി' എന്നിവയ്ക്ക് ശേഷമുള്ള അദ്ദേഹത്തിൻ്റെ തെലുങ്ക് ചിത്രമാണ് യശോദ.
വാടക അമ്മയായ യശോദയായിട്ടാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്. നവംബർ 11ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും സിനിമ ലോകമെമ്പാടും റിലീസ് ചെയ്യും സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മോഹൻലാൽ ഇനി കാളിദാസൻ; 'എലോൺ' അപ്ഡേറ്റുമായി ഷാജി കൈലാസ്
പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരുടേതാണ് സംഭാഷണം. മണിശര്‍മ്മ സംഗീതസംവിധാനവും എം. സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി. ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി. കല: അശോക്. സംഘട്ടനം: വെങ്കട്ട്, യാനിക് ബെന്‍, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്. ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക. സഹനിര്‍മ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവികുമാര്‍ ജിപി, രാജ സെന്തില്‍. പി ആര്‍ ഒ : ആതിര ദില്‍ജിത്ത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ