സുരേഷ് ഗോപി നായകനായി 'ജെഎസ്‍കെ', ചിത്രത്തിന് തുടക്കം

Published : Nov 07, 2022, 01:52 PM ISTUpdated : Nov 07, 2022, 01:57 PM IST
സുരേഷ് ഗോപി നായകനായി 'ജെഎസ്‍കെ', ചിത്രത്തിന് തുടക്കം

Synopsis

സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ നാരായണനാണ്.

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് 'ജെഎസ്‍കെ'. പ്രവീണ്‍ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 'ജെഎസ്‍കെ' എന്ന ചിത്രത്തിന് ഇന്ന് പൂജാ ചടങ്ങുകളോടെ തുടക്കമായി.

സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെഎസ്‍കെ'യ്‍ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടിയെത്തിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം 'മേ ഹൂം മൂസ' ആണ്. ജിബു ജേക്കബ് സംവിധാനം ചെയ്‍ത ചിത്രത്തിന് മോശമല്ലാത്ത പ്രതികരണമാണ് ലഭിക്കുന്നത്. വിഷ്‍ണു നാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. 'മൂസ' എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. സാമൂഹ്യ വിഷയങ്ങൾക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പുനം ബജ്‍വ, അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. രചന - രൂപേഷ് റെയ്ൻ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം -സജിത് ശിവഗംഗ. മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ - നിസ്സാർ റഹ്‍‍മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്‍കർ, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‍സ് - ഷബിൽ, സിന്റെ എന്നിവരാണ്.

Read More: രജനികാന്തും ആവര്‍ത്തിച്ചു കാണുന്നത് കമല്‍ഹാസൻ ചിത്രങ്ങള്‍, കാരണം വെളിപ്പെടുത്തി സ്റ്റൈല്‍ മന്നൻ

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു