ഒത്തിരി ഇഷ്ടമാണ് ആ നടനെ, നസ്രിയ സജീവമായിരുന്നെങ്കില്‍ ഉഗ്രൻ നടിയായിരുന്നേനെ: ഉര്‍വശി

Published : Mar 02, 2026, 12:28 PM IST
Nazriya, Urvashi

Synopsis

നടി നസ്രിയയെ കുറിച്ച് ഉര്‍‌വശി.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉര്‍വശി. ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് ഉര്‍വശി സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ പുതു തലമുറ അഭിനാതാക്കളെ കുറിച്ച് പറയുകയാണ് ഉര്‍വശി. നസ്രിയ സജീവമായി നിന്നിരുന്നെങ്കില്‍ ഉഗ്രൻ നടിയായിരുന്നേനെ എന്ന് ഉര്‍വശി പറഞ്ഞു.

ഉര്‍വശിയുടെ വാക്കുകള്‍

മീരയും നവ്യയുമൊക്കെ നല്ല പെര്‍ഫോമന്‍സാണ്. പക്ഷെ നസ്രിയ ഇവിടെ നിന്നിരുന്നുവെങ്കില്‍ ഉഗ്രന്‍ നടിയായിരുന്നേനെ. ഒരുപോലെ മോഡേണും നാടനും സ്മാര്‍ട്ട് കഥാപാത്രങ്ങളും ചെയ്യുന്ന സ്മാര്‍ട്ട് നായികയായി നില്‍ക്കാന്‍ പറ്റുമായിരുന്നു. ഓം ശാന്തി ഓശാന ആയാലും ബാംഗ്‌ളൂർ ഡെയ്‌സ് ആണെങ്കിലും ആ കുട്ടിയെ കണ്ടു കൊണ്ടിരിക്കാന്‍ രസമാണ്. അങ്ങനൊരു ഭാഗ്യം ആ കുട്ടിയ്ക്കുണ്ട്. ഇപ്പോള്‍ സിനിമയില്‍ അങ്ങനെ സജീവമാകാതെ വന്നപ്പോള്‍ ചെറിയ വിഷമം തോന്നി', ഉർവശി പറഞ്ഞു.

ഫഹദിനോട് എനിക്ക് വലിയ ഇഷ്ടമാണ്. പ്രധാനപ്പെട്ട കാരണം, അഭിനയിക്കാന്‍ വന്ന കാലം മുതല്‍ ഇതുവരെയുള്ള കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പാണ്. അത് കാണുമ്പോള്‍ നമുക്ക് മനസിലാകുന്നുണ്ട്, ഒരിക്കലും ഹീറോയിസം കാണിക്കാന്‍ വേണ്ടിയുള്ള കഥാപാത്രങ്ങളല്ല ഫഹദ് തെരഞ്ഞെടുത്തിട്ടുള്ളത്. ഞാനൊരു ഭയങ്കര ഹീറോയാണെന്നൊന്നു ഇല്ല. വിഗ്ഗൊക്കെ വച്ച് രൂപം മാറ്റാനില്ല. ഞാന്‍ ഇങ്ങനെയാണ്, വ്യത്യസ്‍തതയുള്ള വേഷമാണെങ്കില്‍ ഞാന്‍ ഓക്കെയാണ്. തരുന്നത് ഏറ്റവും മനോഹരമായി ചെയ്യും. ആ നിലപാടാണ്. ഏകദേശം എന്റെ നിലപാടാണത്. അതിനാല്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്'' എന്നാണ് ഉര്‍വശി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഗോശ്രീ പാലം വിഴിഞ്ഞം തുറമുഖമായി, ബാക്കിയെല്ലാം സെയിം! ബാബ കല്യാണിയെ 'കോപ്പി പേസ്റ്റ്' ചെയ്ത് റിയാസ് ഖാന്‍ കഥാപാത്രം
'ഗോസിപ്പുകൾ പ്രചരിക്കുന്നത് അറിഞ്ഞു, ഈ പ്രശ്‍നങ്ങൾക്കിടെ അബോർഷൻ വരെയായി: അശ്വതി രാഹുൽ