Asianet News MalayalamAsianet News Malayalam

ജീവിതത്തിലെ പരാജയങ്ങൾക്ക് മുന്നിൽ തോറ്റ് കൊടുക്കരുതെന്ന് ദിൽഷ, ശ്രദ്ധയാകര്‍ഷിച്ച് പുതിയ ചിത്രങ്ങൾ

ദില്‍ഷ പ്രസന്നൻ പങ്കുവെച്ച പുതിയ ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

Dilsha Prasannan share her photo
Author
First Published Dec 5, 2022, 6:32 PM IST

ഡാൻസ് റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്‍ടം പിടിച്ച് വാങ്ങിയ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസിൽ വന്നതോടെയാണ് പിന്നീട് പ്രേക്ഷകർ ഈ ഇഷ്‍ടം പുതുക്കുന്നത്. ഷോയുടെ ചരിത്രത്തിലെ തന്നെ ആദ്യ വനിത വിന്നർ എന്ന പട്ടവും ചൂടിയാണ് ദിൽഷ ബിഗ് ബോസിൽ നിന്ന് പുറത്തെത്തുന്നത്. സിനിമയാണ് തന്റെ ലക്ഷ്യം എന്ന് തുറന്നുപറഞ്ഞിട്ടുള്ള താരം അഭിനയത്തിൽ കഴിവ് തെളിയിക്കുകയും ചെയ്‍തിട്ടുണ്ട്.

ഷോയ്ക്കുള്ളിൽ ആയിരുന്നപ്പോഴും പുറത്തെത്തിയ ശേഷവും നിരവധി വിവാദങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന താരം കൂടിയാണ് ദിൽഷ. എന്നാല്‍ വിവാദങ്ങളെയൊക്കെ അതിന്റെ വഴിക്ക് വിട്ട് കലാരംഗത്ത് കൂടുതല്‍ സജീവമാകുകയായിരുന്നു ദില്‍ഷ. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാനും ദില്‍ഷ ശ്രദ്ധിക്കാറുണ്ട്.  തന്റെ കിടിലന്‍ ഡാന്‍സ് വീഡിയോകളുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട് ദില്‍ഷ.

ഇപ്പോഴിതാ ദില്‍ഷയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു ഷോയില്‍ വിധി കര്‍ത്താവായി പോയതിന്റെ ചിത്രങ്ങളാണ് ദില്‍ഷ പങ്കുവച്ചിരിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വരും. പക്ഷെ ഒരിക്കലും തോല്‍പ്പിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ദില്‍ഷ തന്റെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. ഇത് സാമൂഹ്യ മാധ്യമത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ സംഭവത്തെ വിലയിരുത്തുന്നത്. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

ദില്‍ഷ പങ്കുവച്ച പ്രൊമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു അടുത്തിടെ ഒരു വിവാദമുണ്ടായത്. ട്രേഡിംഗുമായി ബന്ധപ്പെട്ടായിരുന്നു പ്രൊമോഷന്‍ വീഡിയോ. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ദില്‍ഷ വീഡിയോ പിന്‍വലിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്‍തിരുന്നു.

Read More: 'വിലായത്ത് ബുദ്ധ'യിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Follow Us:
Download App:
  • android
  • ios