'വിക്രം ഞെട്ടിക്കാൻ തയ്യാറായി', ചിത്രീകരണം തുടങ്ങുക ഏപ്രിലില്‍, സുരാജും ചിയാൻ 62ല്‍

Published : Mar 23, 2024, 01:43 PM IST
'വിക്രം ഞെട്ടിക്കാൻ തയ്യാറായി', ചിത്രീകരണം തുടങ്ങുക ഏപ്രിലില്‍, സുരാജും ചിയാൻ 62ല്‍

Synopsis

ചിയാൻ 62ന്റെ അപ്‍ഡേറ്റുമായി നിര്‍മാതാക്കള്‍.

വിക്രം നായകനായി എത്തുന്ന ഒരു ചിത്രമായ ചിയാൻ 62 പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്. ചിയാൻ 62 എന്ന വിശേഷണപ്പേരോടെ സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍ കുമാര്‍ ആണ്. ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ചിയാൻ 62നറെ ചിത്രീകരണം ഏപ്രിലില്‍ തുടങ്ങും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ചിയാൻ 62ന്റെ അന്വേഷണങ്ങള്‍ കാണുന്നുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഒരുപാട് കാലം കാത്തിരിപ്പുണ്ടാകില്ലെന്നും ഏപ്രിലില്‍ തുടങ്ങാൻ എസ് യു അരുണ്‍ കുമാര്‍ ശ്രമിക്കുകയാണ് എന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി. വിക്രം ഞെട്ടിക്കാൻ തയ്യാറായിക്കഴിഞ്ഞു എന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഛായാഗ്രാഹകനായ തേനി ഈശ്വറും എത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ഒരു നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുക.

ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം തങ്കലാനാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാൻ എന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. ഛായാഗ്രാഹണം എ കിഷോറാണ്.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ തന്നെ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

Read More: പ്രതീക്ഷ കാക്കുമോ പ്രഭാസിന്റെ ഭൈരവ?, ഇതാ നിര്‍മാതാവിന്റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക