Vikram Tests Covid Positive : നടന്‍ വിക്രത്തിന് കൊവിഡ്; ഹോം ഐസൊലേഷനിലെന്ന് അടുത്ത വൃത്തങ്ങള്‍

Published : Dec 16, 2021, 05:32 PM IST
Vikram Tests Covid Positive : നടന്‍ വിക്രത്തിന് കൊവിഡ്; ഹോം ഐസൊലേഷനിലെന്ന് അടുത്ത വൃത്തങ്ങള്‍

Synopsis

നാല് ചിത്രങ്ങളാണ് വിക്രത്തിന്‍റേതായി പുറത്തുവരാനിരിക്കുന്നത്

ചലച്ചിത്രതാരം വിക്രം (Vikram) കൊവിഡ് പോസിറ്റീവ് (Covid Positive) ആയി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം ഹോം ഐസൊലേഷനിലാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സിനിമാ മേഖലയില്‍ കൊവിഡ് പോസിറ്റീവ് ആയ നിരവധി പേരില്‍ ഒടുവിലത്തെ ആളാണ് വിക്രം. നടന്‍ കമല്‍ഹാസനാണ് അടുത്തിടെ കൊവിഡ് പോസിറ്റീവ് ആയ മറ്റൊരാള്‍. എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം കൊവിഡ് മുക്തനാവുകയും സിനിമാ തിരക്കുകളിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്‍തിരുന്നു.

2019 ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട 'കദരം കൊണ്ടാന്‍' ആണ് വിക്രത്തിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതേവര്‍ഷം ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മ്മയില്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായി വന്നുപോവുകയും ചെയ്‍തിരുന്നു വിക്രം. കൊവിഡ് കാലത്ത് പല ഭാഷകളിലെയും ഒട്ടേറെ താരങ്ങളുടെ ചിത്രങ്ങള്‍ ഒടിടി റിലീസുകളായി എത്തിയിരുന്നെങ്കിലും വിക്രത്തിന് ഒടിടി റിലീസുകള്‍ ഉണ്ടായിരുന്നില്ല. 

ആര്‍ അജയ് ജ്ഞാനമുത്തുവിന്‍റെ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കോബ്ര, ഗൗതം വസുദേവ് മേനോന്‍റെ സ്പൈ ത്രില്ലര്‍ ധ്രുവ നച്ചത്തിരം, കാര്‍ത്തിക് സുബ്ബരാജിന്‍റെ ആക്ഷന്‍ ത്രില്ലര്‍ മഹാന്‍, മണി രത്നത്തിന്‍റെ എപിക് ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ പൊന്നിയിന്‍ സെല്‍വന്‍ 1 എന്നിങ്ങനെയാണ് വിക്രത്തിന്‍റെ ലൈനപ്പ്. ഇതില്‍ മിക്കവയും വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള പ്രോജക്റ്റുകളാണ്. 

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്