G Venugopal reel : 'ഏറ്റവും ചെറുപ്പം ആരാണ്?', റീലുമായി ഗായകൻ ജി വേണുഗോപാല്‍

By Web TeamFirst Published Dec 16, 2021, 4:56 PM IST
Highlights

 ജി വേണുഗോപാല്‍ ചെയ്‍ത ഒരു റീലാണ് ചര്‍ച്ചയാകുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. ജി വേണുഗോപാല്‍ തന്റെ ശബ്‍ദ മാധുര്യം കൊണ്ട് മലയാളികളെ ഇന്നും വിസ്‍മയിപ്പിക്കുകയാണ്. ജി വേണുഗോപാല്‍ സിനിമയുടെ ഭാഗമായി മാറിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായിട്ടും അതേ ശബ്‍ദ മാധുര്യം തന്നെ ഇന്നും. ജി വേണുഗോപാല്‍ ചെയ്‍ത ഒരു റീലാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ സിംഗറിലെ മത്സരാര്‍ഥികള്‍ക്കൊപ്പമാണ് ജി വേണുഗോപാലിന്റെ റീല്‍. ട്രെൻഡ്‍സിനൊപ്പം നീങ്ങുകയാണ് ജി വേണുഗോപാലും. ടീമില്‍ ഏറ്റവും ചെറുപ്പം ആരാണെന്ന് ക്യാപ്ഷനായി ജി വേണുഗോപാല്‍ ചോദിക്കുകയും ചെയ്യുന്നു. ജി വേണുഗോപാല്‍ തന്നെയാണ് ചെറുപ്പമെന്നാണ് കമന്റുകളില്‍ അധികവും. 'ഓടരുത് അമ്മാവാ' എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി അരങ്ങേറിയ ജി വേണുഗോപാല്‍ ഇന്ന് ചാനല്‍ പരിപാടികളില്‍ മത്സരാര്‍ഥികളുടെ പ്രിയ ജഡ്‍ജുമാണ്. മത്സരാര്‍ഥികളുടെ ആവേശം ചോര്‍ത്താതെ, നിരുത്സാഹപ്പെടുത്താതെ തന്നെ വേണ്ട തിരുത്തലുകള്‍ സമര്‍ഥമായി ചൂണ്ടിക്കാട്ടുന്ന വിധികര്‍ത്താവാണ് സംഗീത പരിപാടികളില്‍ ജി വേണുഗോപാല്‍. എല്ലാ മത്സരാര്‍ഥികളുടെയും ജ്യേഷ്‍ഠ സുഹൃത്തെന്ന പോലെയുള്ള പ്രിയ ഗായകനായി മാറാറുണ്ട് ജി വേണുഗോപാല്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by G Venugopal (@g.venugopal)

മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ജി വേണുഗോപാലിനെ തേടിയെത്തിയിട്ടുണ്ട്. 'മൂന്നാം പക്കം' എന്ന ചിത്രത്തിലെ 'ഉണരുമീ ഗാന'ത്തിനായിരുന്നു ആദ്യ അവാര്‍ഡ്. 'സസ്‍നേഹം' എന്ന ചിത്രത്തിലെ 'താനേ പൂവിട്ട മോഹം' എന്ന ഗാനത്തിനും കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'ഉള്ളം' എന്ന ചിത്രത്തിലെ 'ആടടി ആടാടടി' എന്ന ഗാനത്തിനും ജി വേണുഗോപാല്‍ മികച്ച ഗായകനായി.

മലയാളികള്‍ എന്നും കേള്‍ക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ ജി വേണുഗോപാലിന്റേതായിട്ടുണ്ട്. 'പൂമാനമേ' എന്ന ഒരു ഗാനം വേണുഗോപാലിനെ തുടക്കത്തില്‍ പ്രശസ്‍തിയിലേക്ക് എത്തിച്ചു. 'ഒന്നാം രാഗം പാടി' എന്ന ഗാനത്തിന്റെ വരികള്‍ വായിക്കുമ്പോള്‍ പോലും ജി വേണുഗോപാലിന്റെ ശബ്‍ദമാണ് ഓര്‍മ വരിക. 'ഏതോ വാര്‍മുകില്‍', 'ചന്ദന മണിവാതില്‍', 'കാണാനഴകുള്ള മാണിക്കകുയിലേ', 'മായമഞ്ചലില്‍', 'മനസേ ശാന്തമാകൂ' തുടങ്ങിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് ജി വേണുഗോപാലിന്റെ ശബ്‍ദത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചത്.

click me!