വിഷ്ണു ഉണ്ണികൃഷ്ണനും സുരഭിയും ഒന്നിക്കുന്നു; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

Web Desk   | Asianet News
Published : Oct 15, 2021, 03:27 PM IST
വിഷ്ണു ഉണ്ണികൃഷ്ണനും സുരഭിയും ഒന്നിക്കുന്നു; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

Synopsis

ചിത്രത്തിന്റെ ഷൂട്ടിം​ഗ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചു. 

വിഷ്ണു ഉണ്ണികൃഷ്ണൻ(vishnu unnikrishnan) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ(title poster) പുറത്തുവിട്ടു. 'കുറി'(kuri) എന്നാണ് ചിത്രത്തിന്റെ പേര്. കോക്കേഴ്സ് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ. ആർ. പ്രവീൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചു. 

സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനു തോമസ് സം​ഗീതം നൽകുന്ന പാട്ടുകൾക്ക് വരികൾ എഴുതുന്നത്  ബി കെ ഹരിനാരായണനാണ്. സന്തോഷ് സി പിള്ളൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഭാഷണം ഒരുക്കുന്നത് ഹരിമോഹൻ ജി പൊയ്യയാണ്. 

എഡിറ്റിംഗ് - റാഷിന്  അഹമ്മദ് പൊയ്യ പ്രൊജക്റ്റ്  ഡിസൈനർ -നോബിൾ ജേക്കബ്‌ പൊയ്യ,  ആർട്  - രാജീവ് കോവിലകം ,  മേക്കപ്പ്  -  ജിതേഷ്  പൊയ്യ ,  കോസ്റ്യൂംസ്‌  - സുജിത്ത് മട്ടന്നൂർ, സൗണ്ട് ഡിസൈൻ  - വൈശാഖ് ശോഭൻ & അരുൺ പ്രസാദ് , കാസ്റ്റിംഗ്  - ശരൺ എസ് എസ്,  ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ  - പ്രകാശ്  കെ മധു, പ്രൊഡക്ഷൻ  എക്സിക്യൂട്ടീവ്  - ശിഹാബ് വെണ്ണല  വി എഫ് എക്സ്  - അഭീഷ്  രാജൻ , സ്‌റ്റിൽസ് - സേതു  അതിപ്പിൽ , ഡിസൈൻസ് - അർജുൻ ജി  ബി.

കൃഷ്‍ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 
എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ടോമും, നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. 

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ