4500 രൂപ, ആര്യന് ജയിലിലേയ്ക്ക് ഷാരൂഖിന്റെ മണി ഓര്‍ഡര്‍; മകനെ വീഡിയോ കോളില്‍ കണ്ട് കുടുംബം

Web Desk   | Asianet News
Published : Oct 15, 2021, 02:56 PM ISTUpdated : Oct 15, 2021, 03:35 PM IST
4500 രൂപ, ആര്യന് ജയിലിലേയ്ക്ക് ഷാരൂഖിന്റെ മണി ഓര്‍ഡര്‍; മകനെ വീഡിയോ കോളില്‍ കണ്ട് കുടുംബം

Synopsis

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷേയില്‍ മുംബൈ സെഷന്‍സ് കോടതി ഈ മാസം 20ന് വിധി പറയും. 

ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ(Aryan Khan) അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന്(drug case) കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചർച്ചയാണ് ബോളിവുഡിൽ(bollywood) നടക്കുന്നത്. ചിലർ ആര്യനെ പിന്തുണക്കുമ്പോൾ മറ്റുചിലർ രൂക്ഷമായ രീതിയിലാണ് പ്രതികരിക്കുന്നത്. നിലവിൽ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനുള്ളത്. ഇപ്പോഴിതാ ജയിലിലേക്ക് ഷാരൂഖ്, ആര്യന് മണി ഓര്‍ഡര്‍(Money Order) അയച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. 

ഒക്ടോബര്‍ 11ന് 4,500 രൂപയാണ് ആര്യന്റെ പേരിൽ ജയിലിൽ എത്തിയതെന്ന് സൂപ്രണ്ട് നിതിന്‍ വായ്ചല്‍ അറിയിച്ചു. ജയില്‍ ക്യാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ഇവിടുത്തെ നിയമമനുസരിച്ച് തടവുകാര്‍ക്ക് ജയിലിനുള്ളിലെ ചെലവുകള്‍ക്ക്  4,500 രൂപവരെ പുറത്ത് നിന്ന് സ്വീകരിക്കാവുന്നതാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടയിൽ കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. കൊവിഡ് മാനദണ്ഡം കാരണം ജയിലില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം വീഡിയോ കോള്‍ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുമതിയുണ്ട്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായതോടെ ആര്യനെ സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷേയില്‍ മുംബൈ സെഷന്‍സ് കോടതി ഈ മാസം 20ന് വിധി പറയും. 

മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേയാണ് ആര്യൻ ഉൾപ്പടെ ഉള്ളവരെ എൻസിബി അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. 

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ