
കൊച്ചി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ രാവിലെ കൊച്ചിയിലേക്ക് കടക്കുകയാണ്. കന്യാകുമാരിയിൽ തുടങ്ങിയ യാത്ര കേരളത്തിലെ തെക്കൻ ജില്ലകളിലൂടെ കടന്നുപോയ ശേഷമാണ് കൊച്ചിയിലേക്കെത്തുന്നത്. കേരളത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തോടെയാണ് യാത്രയുടെ ഭാഗമാകുന്നത്. അതിനിടയിലേക്കാണ് നടി അന്ന രാജനും വീഡിയോയുമായി എത്തിയിരിക്കുന്നത്. രാഹുലിന്‍റെ യാത്രയിലെ മനോഹര ചിത്രങ്ങൾ പങ്കുവച്ചുള്ള നടിയുടെ വീഡിയോയിൽ ഭാരത് ജോഡോ യാത്രക്കൊപ്പം എവരും അണിനിരക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.
അതേസമയം നാളെ രാവിലെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കുന്നത്. ഇന്ന് വൈകിട്ട് ജില്ലാ അതിർത്തിയായ അരൂരിൽ കോൺഗ്രസ് നേതാക്കൾ ജാഥയെ സ്വീകരിച്ചു. എറണാകുളം ജില്ലയിൽ രണ്ട് ദിവസത്തെ പര്യടനമുള്ളതിനാൽ ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന ദേശീയപാതയിൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ദില്ലിക്കില്ല, സോണിയ ഗാന്ധിയെ കാണാനുള്ള തീരുമാനത്തില്‍ മാറ്റം
നാളെ രാവിലെ 6.30ന് കുമ്പളം ടോൾ പ്ലാസയിൽ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം തുടങ്ങുക. 18 കിലോമാറ്ററോളം സഞ്ചരിച്ച് ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളി പരിസരത്ത് അവസാനിപ്പിക്കും. തൃപ്പൂണിത്തുറ മണ്ഡലത്തിലെ പ്രവർത്തകരാണ് രാവിലെ യാത്രയെ അനുഗമിക്കുക. വൈകീട്ട് നാലരയോടെ ഇടപ്പള്ളിയിൽ നിന്ന് യാത്ര ആലുവയിലേക്ക് തിരിക്കും. ജില്ലയിലെ പരമാവധി പ്രവർത്തകരെ ഈ സമയം ജാഥയിൽ അണിനിരത്താനാണ് ഡിസിസി നേതൃത്വം തീരുമാനിച്ചത്. 7 മണിയോടെ ആലുവയിലെ സമാപന സ്ഥലത്ത് രാഹുൽ ഗാന്ധി സംസാരിക്കും. നാളെ ഉച്ചയ്ക്ക് കളമശ്ശേരിയിലെ ഞാലകം സെന്ററിൽ , രാഹുൽ ഗാന്ധി ട്രാൻസ്‍ജൻഡറുകൾ , ഐടി പ്രൊഫഷണലുകൾ , സാംസ്കാരിക പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ