Anushka Sharma : 'നിങ്ങൾക്കുണ്ടായ വളർച്ചയിൽ ഞാൻ എന്നും അഭിമാനിക്കുന്നു'; കോലിയോട് അനുഷ്ക ശർമ്മ

Web Desk   | Asianet News
Published : Jan 16, 2022, 10:25 PM ISTUpdated : Jan 16, 2022, 10:35 PM IST
Anushka Sharma : 'നിങ്ങൾക്കുണ്ടായ വളർച്ചയിൽ ഞാൻ എന്നും അഭിമാനിക്കുന്നു'; കോലിയോട് അനുഷ്ക ശർമ്മ

Synopsis

ട്വന്റി 20യിൽ രാജിവെച്ചതിനും ഏകദിനത്തിലെ വിവാദ മാറ്റത്തിനും പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവിയും വിരാട് ഒഴിഞ്ഞത്.  

ന്ത്യൻ ക്രിക്കറ്റ് ടീമിന്റെ (Indian Cricket Team) ടെസ്റ്റ് ക്യാപ്റ്റൻസി പദവി ഒഴിഞ്ഞിരിക്കുകയാണ് വിരാട് കോലി (Virat Kohli). കഴിഞ്ഞ ദിവസമാണ് തന്റെ തീരുമാനം വിരാട് അറിയിച്ചത്. ഈ അവസരത്തിൽ ഭാ​ര്യയും നടിയുമായ അനുഷ്ക ശർമ്മ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. വിരാടിനെ കുറിച്ചോർത്തു എപ്പോഴും അഭിമാനമാണെന്ന് അനുഷ്ക കുറിക്കുന്നു. 

''2014-ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ എംഎസ് ധോണി തീരുമാനിച്ചതിനു പിന്നാലെ നിങ്ങളെ ക്യാപ്റ്റനാക്കി എന്ന വാർത്ത എന്നോട് പറഞ്ഞ ദിവസം ഓർക്കുകയാണ്. എംഎസും നിങ്ങളും ഞാനും ആ ദിവസം നടത്തിയ സംഭാഷണത്തിൽ, നിങ്ങളുടെ താടി വേഗത്തിൽ നരച്ചു തുടങ്ങി എന്ന് പറഞ്ഞ് എം എസ് നിങ്ങളെ കളിയാക്കിയതും ഞാൻ ഓർക്കുന്നു. അന്ന് അത് പറഞ്ഞു നമ്മൾ ഒരുപാട് ചിരിച്ചു. ആ ദിവസം മുതൽ, ഞാൻ ശ്രദ്ധിച്ചു നിങ്ങളുടെ താടിയെക്കാൾ കൂടുതൽ നിങ്ങൾ വളർന്നു, മികച്ചൊരു വളർച്ച. നിങ്ങൾക്ക് ചുറ്റും നിങ്ങളിലും വളർച്ചയുണ്ടായി. അതെ, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള നിങ്ങളുടെ വളർച്ചയിലും നിങ്ങളുടെ നേതൃത്വത്തിൽ ടീം നേടിയ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു. എന്നാൽ നിങ്ങളുടെ ഉള്ളിൽ നിങ്ങൾ നേടിയ വളർച്ചയിലാണ് ഞാൻ കൂടുതലും അഭിമാനിക്കുന്നത്'', എന്നാണ് അനുഷ്ക കുറിച്ചത്. 

ട്വന്റി 20യിൽ രാജിവെച്ചതിനും ഏകദിനത്തിലെ വിവാദ മാറ്റത്തിനും പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവിയും വിരാട് ഒഴിഞ്ഞത്.  തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, ആത്മാർഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോലി പറഞ്ഞു. തനിക്ക് ഇത്തരത്തിലുള്ള ഒരു അവസരം നൽകിയതിന് ബിസിസിഐക്കും നൽകിയ വലിയ പിന്തുണകൾക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏൽപ്പിച്ചതിന് എം എസ് ധോണിക്കും കോലി നന്ദി അറിയിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ