വാഗ്ദാനം ചെയ്തപോലെ ആ റോള്‍ വന്നില്ല, ആ ചിത്രം ചെയ്തതില്‍ പശ്ചാത്താപം: ഭാനുപ്രിയയുടെ വെളിപ്പെടുത്തല്‍

Published : Mar 30, 2025, 05:57 PM IST
വാഗ്ദാനം ചെയ്തപോലെ ആ റോള്‍ വന്നില്ല, ആ ചിത്രം ചെയ്തതില്‍ പശ്ചാത്താപം: ഭാനുപ്രിയയുടെ വെളിപ്പെടുത്തല്‍

Synopsis

പ്രമുഖ നടി ഭാനുപ്രിയയെ 2021-ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമയായ നാട്യം കബളിപ്പിച്ചു എന്ന് വെളിപ്പെടുത്തൽ. 

ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രമുഖ നടിയായിരുന്നു ഭാനുപ്രിയ. തമിഴ് ചലച്ചിത്രമായ ആരാരോ ആരിരരോ വഴി ചലച്ചിത്ര ലോകത്ത് എത്തിയ ഭാനുപ്രിയ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെ മുൻനിര നായകന്മാരുടെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നായിക റോളുകളില്‍ തിളങ്ങിയ ഭാനുപ്രിയ അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്. 

ഇപ്പോൾ സിനിമയിൽ നിന്ന് ഭാഗികമായി വിരമിച്ച ഭാനുപ്രിയ, ശക്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്ന പ്രൊജക്ടുകളില്‍ മാത്രമാണ് സഹകരിക്കാറുള്ളത്. എന്നാല്‍ ചില ചിത്രങ്ങളിൽ ശക്തമായ വേഷത്തിന് വിളിച്ച ശേഷം ചിത്രം പുരോഗമിക്കുമ്പോള്‍ പ്രാധാന്യം കുറഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ നടി പറഞ്ഞു.  

2021 ല്‍ ഇറങ്ങിയ  രേവന്ത് കോറുകോണ്ട സംവിധാനം ചെയ്ത തെലുങ്ക് ചിത്രം നാട്യം ഇത്തരത്തില്‍ തന്നെ ശരിക്കും കബളിപ്പിച്ച ചിത്രമാണ് എന്ന് തുറന്നു പറയുകയാണ് സീനിയര്‍ നടിയ.  ക്ലാസിക്കൽ നർത്തകിയായ സന്ധ്യ രാജുവിന്‍റെ അമ്മ റോളിലാണ് ഭാനുപ്രിയ അഭിനയിച്ചത്. 

ആദ്യം തന്റെ വേഷം "പ്രധാനപ്പെട്ടതും വളരെ പ്രത്യേകതയുള്ളതും" എന്നാണ് പറഞ്ഞെങ്കിലും, ചിത്രത്തിന്റെ അവസാനത്തിൽ അത് ആഴമില്ലാത്തതാണെന്ന് മനസിലായെന്ന് നടി പറഞ്ഞു. കഥാപാത്രത്തിന് ആവശ്യമായ ബിൽഡപ്പ് നൽകിയെങ്കിലും, ക്ലൈമാക്സിൽ അതൊന്നും നല്ല രീതിയില്‍ വന്നില്ല. ഈ സിനിമ നിര്‍ത്തിപോയാലോ എന്ന് ചിന്തിച്ചു, എന്നാല്‍ ഇടയ്ക്ക് വച്ച് പോകുന്നത് സാധ്യമല്ലാത്തതിനാല്‍ അത് ചെയ്തു. പിന്നീട് ആ സിനിമ ചെയ്തതില്‍ പശ്ചാത്താപം തോന്നിയെന്നും ഭാനുപ്രിയ സമ്മതിച്ചു.  

മറ്റൊരു സിനിമയിലും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഭാനുപ്രിയ പറഞ്ഞു. തെലുങ്ക് മാധ്യമത്തിന് ഭാനുപ്രിയ നൽകിയ അഭിമുഖത്തിലെ ഈ വെളിപ്പെടുത്തല്‍  ഇതിനകം വൈറലായിട്ടുണ്ട്. സിനിമാ മേഖലയില്‍ മുതിര്‍ന്ന നടിമാര്‍ക്ക് നല്‍കുന്ന പല വാഗ്ദാനങ്ങളും പാലിക്കപ്പെടാറില്ല എന്ന ചര്‍ച്ചയിലേക്കാണ് ഭാനുപ്രിയയുടെ വെളിപ്പെടുത്തല്‍ നയിക്കുന്നത്. 

റിലീസിന് മുൻപേ സല്‍മാന്‍റെ 'സിക്കന്ദർ' ഓണ്‍ലൈനില്‍ ചോർന്നു; പ്രതികരണവുമായി ആരാധകർ

മൂന്ന് മണിക്കൂര്‍ വൈകി, ആരോപണം തിരിച്ചടിച്ചു, സംഘടകര്‍ക്ക് 4 കോടി നഷ്ടം: ഗായിക നേഹ കക്കർ വിവാദത്തില്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്നസെന്‍റ് സോണറ്റ് അടക്കമുള്ളവര്‍; 'ഹായ് ഗയ്‍സ്' ആരംഭിച്ചു
'മൂൺ വാക്ക്' ഓഡിയോ ലോഞ്ച് വേദിയിൽ ജന്മദിനം ആഘോഷിച്ച് ആർ റഹ്‍മാന്‍