സൽമാൻ ഖാൻ ചിത്രം 'സിക്കന്ദർ' റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ഓൺലൈനിൽ ചോർന്നു.
മുംബൈ: അൽമാൻ ഖാനും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ച 'സിക്കന്ദർ' എന്ന ചിത്രം ഞായറാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ റിലീസിന് മണിക്കൂറുകൾക്ക് മുമ്പ് ചിത്രം ഓൺലൈനിൽ ചോർന്നു. റിപ്പോർട്ടുകൾ പ്രകാരം ഒരു എച്ച്ഡി പ്രിന്‍റാണ് ഇന്‍റര്‍നെറ്റില്‍ എത്തിയത് എന്നാണ് വിവരം.
ട്രേഡ് അനലിസ്റ്റ് കോമൾ നഹ്ത ഈ ലീക്കിനെ അപലപിച്ചുകൊണ്ട് എക്‌സിൽ എഴുതി “ഏതൊരു നിർമ്മാതാവിനും ഏറ്റവും വലിയ പേടിസ്വപ്നമാണിത്. ഒരു സിനിമ തിയേറ്റർ റിലീസിന് മുമ്പ് ചോർന്നിരിക്കുന്നു. നിർഭാഗ്യവശാൽ, ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന സാജിദ് നദിയാദ്‌വാലയുടെ ‘സിക്കന്ദർ’ എന്ന ചിത്രത്തിന് ഇന്നലെ വൈകുന്നേരമാണ് ഈ ദൗര്‍ഭാഗ്യം സംഭവിച്ചത്. ഇന്നലെ രാത്രി തന്നെ നിർമ്മാതാവ് അധികാരികളോട് ഇതിനിനെതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൽമാൻ നായകനായ ചിത്രത്തിന്റെ നിർമ്മാതാവിന് നഷ്ടം വരുത്താൻ സാധ്യതയുള്ള അപലപനീയമായ പ്രവൃത്തിയാണ് ഇത്" ഇദ്ദേഹത്തിന്‍റെ പോസ്റ്റ് പറയുന്നു.
അതേ സമയം ഇത്തരം ലീക്കിനെതിരെ സല്‍മാന്‍ ഫാന്‍സ് രംഗത്ത് ഇറങ്ങിയിട്ടുണ്ട്. സിക്കന്ദര്‍ തീയറ്ററില്‍ മാത്രമേ കാണൂ എന്ന തരത്തില്‍ ക്യംപെയിന്‍ സല്‍മാന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിട്ടുണ്ട്.
അതേ സമയം ഇന്ന് റിലീസായ സിക്കന്ദര്‍ തീയറ്ററില്‍ നിന്നും സമിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത് എന്നാണ് വിവരം. എആര്‍ മുരുകദോസ് ആദ്യമായി റീമേക്ക് അല്ലാതെ ചെയ്യുന്ന ഹിന്ദി ചലച്ചിത്രമാണ് സിക്കന്ദര്‍. ഇതില്‍ സഞ്ജയ് രാജ്കോട്ട് എന്ന സിക്കന്ദറായാണ് സല്‍മാന്‍ എത്തുന്നത്. സല്‍മാന്‍റെ ഭാര്യ വേഷത്തിലാണ് രശ്മിക അഭിനയിക്കുന്നത്.
കാജല്‍ അഗര്‍വാള്‍, സത്യരാജ് അടക്കം വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എന്നാല്‍ റിലീസിന് മുന്‍പ് തന്നെ സല്‍മാന്‍ ഖാന്‍റെ താരപദവി നിര്‍മ്മാതാവിനെ സേഫ് ആക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ (പോസ്റ്റ് തിയട്രിക്കല്‍) ഒടിടി റൈറ്റ്സ് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിന് ആണ്. 85 കോടിയാണ് നെറ്റ്ഫ്ലിക്സുമായുള്ള കരാറിലൂടെ നിര്‍മ്മാതാവിന് ലഭിക്കുക.
ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സീ മ്യൂസിക് കമ്പനിക്കാണ്. 30 കോടിയാണ് ഈ ഇനത്തില്‍ ലഭിക്കുക. എല്ലാം ചേര്‍ത്ത് നിലവില്‍ 165 കോടി, പടം 350 കോടിയിലേറെ ബോക്സ് ഓഫീസില്‍ നേടിയാല്‍ 180 കോടിയോളവും റൈറ്റ്സ് ഇനത്തില്‍ ചിത്രത്തിന് ലഭിക്കും. അതായത് റിലീസിന് മുന്‍പുതന്നെ ബജറ്റിന്‍റെ 80 ശതമാനവും ചിത്രം തിരിച്ചുപിടിച്ചിരിക്കുകയാണ്. റിലീസ് സമയത്ത് നിര്‍മ്മാതാവിന് കാര്യമായ റിസ്ക് ഇല്ല എന്നുവേണം പറയാന്‍.
ഇക്കുറി രക്ഷപെടുമോ സല്‍മാന്‍ ഖാന്‍? 'സിക്കന്ദര്‍' ആദ്യ റിവ്യൂസ് പുറത്ത്
ആദ്യദിന ബുക്കിംഗില്‍ 'എമ്പുരാന്' പിന്നിലായി സല്‍മാന്‍ ഖാന്‍ ചിത്രം 'സിക്കന്ദര്‍'
