സിനിമ- സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു

Web Desk   | Asianet News
Published : Oct 17, 2021, 07:08 PM IST
സിനിമ- സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു

Synopsis

'ഈ ഭാര്‍ഗവി നിലയം' എന്ന മലയാള സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. 

ചെന്നൈ: സിനിമ- സീരിയല്‍(cinema-serial) നടി(actress) ഉമാ മഹേശ്വരി(Uma Maheshwari ) അന്തരിച്ചു(passes away). നാല്പത് വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി  ഉമാ രോഗബാധിതയായി ചികിത്സയിലായിരുന്നു(hospitalized). ഞായറാഴ്ച(sunday)രാവിലെ ഛര്‍ദ്ദിച്ചതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നാലെ മരണം(death) സംഭവിക്കുകയായിരുന്നു.

മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. പ്രമുഖ തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രമാണ് ഉമയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. 

ഒരു കഥയുടെ കഥൈ, മഞ്ഞല്‍ മഗിമായി തുടങ്ങി നിരവധി സീരിയലുകളിലും ഉമ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചില സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വെട്രി കോടി കാട്ട്, ഉന്നൈ നിനൈതു, അല്ലി അര്‍ജ്ജുന തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. 'ഈ ഭാര്‍ഗവി നിലയം' എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 

നടിയുടെ പെട്ടെന്നുള്ള വിയോഗത്തിന്‍റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. തമിഴ് സിനിമാ - സീരിയല്‍ രംഗത്തെ പ്രമുഖര്‍ നടിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍