
രണ്ട് ദിവസം മുമ്പ് നടി ഗായത്രി സുരേഷുമായി (Gayathri Suresh) ബന്ധപ്പെട്ടൊരു വാഹനാപകട(accident) വീഡിയോ സമൂഹമാധ്യമങ്ങളിൽ(social media) വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഗായത്രിക്ക് നേരിടേണ്ടി വന്നത്. എന്താണ് അവിടെ നടന്നത് എന്ന് വിശദീകരിച്ച് ഗായത്രി തന്നെ ലൈവില്‍ വരുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ വന്നൊരു ട്രോളിന്(troll) പ്രതികരിച്ചിരിക്കുകയാണ് ഗായത്രി.
തനിക്കെതിരെ വന്ന രസകരമായ ട്രോൾ വീഡിയോയാണ് നടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ട്രാക്ടറുമായി രണ്ട് പേർ ഗായത്രിയുടെ ഡയലോഗ് അനുകരിക്കുന്നതാണ് വീഡിയോയിൽ കാണാനാകുക. ‘ഇത് പൊളിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ട്രോളിനോട് നടി പ്രതികരിച്ചത്.
കാക്കനാടേക്കുള്ള യാത്രമാധ്യേയാണ് വൈറൽ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് ആരോപണം. വൈറൽ വീഡിയോയിൽ താരത്തിന്റെ വാഹനം നാട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്നതും ഗായത്രിയോടും സുഹൃത്തിനോടും കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്ന വീഡിയോയാണ് വൈറലായത്.
നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ തങ്ങള്‍ ചെയ്തുള്ളൂ എന്നായിരുന്നു ഗായത്രിയുടെ വിശദീകരണം. ഈ വിഷയത്തിൽ കേരളത്തിലെ മൂന്ന് കോടി ജനങ്ങളിൽ രണ്ടേമുക്കാൽ കോടി ആളുകളും തനിക്കൊപ്പമാണെന്നും നടി പറഞ്ഞു. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് താരം നേരിടുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ