എസ്ര ഹിന്ദിയില്‍, പൃഥ്വിരാജ് ചിത്രത്തിന്റെ റീമേക്കില്‍ നായകൻ ഇമ്രാൻ ഹാഷ്‍മി- ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Oct 21, 2021, 09:06 AM IST
എസ്ര ഹിന്ദിയില്‍, പൃഥ്വിരാജ് ചിത്രത്തിന്റെ റീമേക്കില്‍ നായകൻ  ഇമ്രാൻ ഹാഷ്‍മി- ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

പൃഥ്വിരാജ് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ട്രെയിലര്‍.  

ഇമ്രാൻ ഹാഷ്‍മി (Emran Hashmi) നായകനാകുന്ന ചിത്രമാണ് ഡൈബ്ബുക്. ജയ് കൃഷ്‍ണന്റെ (Jay Krishnan) സംവിധാനത്തിലാണ് ചിത്രം ഹിന്ദിയിലെത്തുന്നത്. ജയ് കൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.  ഡൈബ്ബുക് എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

മലയാളത്തില്‍ 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമായ എസ്രയുടെ ഹിന്ദി റീമേക്ക് ആണ് ഡൈബ്ബുക്. ജയ് കൃഷ്‍ണന്റെ സംവിധാനത്തില്‍ ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജായിരുന്നു. മലയാളത്തില്‍ എസ്ര എന്ന ചിത്രത്തിന് മോശമല്ലാത്ത പ്രതികരണവും ലഭിച്ചിരുന്നു.  സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ക്ലിന്റണ്‍ സെറെജോയാണ്.

ടി സീരിസാണ് ഡൈബ്ബുകെന്ന ചിത്രം നിര്‍മിക്കുന്നത്.

പൃഥ്വിരാജ് എസ്ര എന്ന ചിത്രത്തില്‍ ചെയ്‍ത നായക കഥാപാത്രമായിട്ടാണ് ഇമ്രാൻ ഹാഷ്‍മി ഹിന്ദിയിലെത്തുക. സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ദര്‍ശന ബനിക്, പ്രണവ് രഞ്‍ജൻ, മാനവ് കൗള്‍ യൂരി സുരി, ഡെൻസില്‍ സ്‍മിത്ത്, വിപിൻ ശര്‍മ, ഇവാൻ, നികിത ദത്ത്, വിവാന സിംഗ്, സുദേവ് നായര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഡൈബ്ബുക്കില്‍ അഭിനയിക്കുന്നു. ആമസോണ്‍ പ്രൈം വീഡിയോസിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്