'ചെറിയ കാര്യങ്ങൾ പോലും വഴക്കിലെത്തുന്നു, ഒടുവിൽ ജീവനാംശം വാങ്ങാതെ വിവാഹമോചനം'; ആദ്യ പ്രതികരണവുമായി ഹൻസിക

Published : Mar 13, 2026, 03:42 PM IST
Hansika Motwani divorce news

Synopsis

അഭിപ്രായവ്യത്യാസങ്ങളാണ് വേർപിരിയലിന് കാരണമെന്നും താരം ജീവനാംശം വാങ്ങിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. Actress Hansika Motwani reacts after her divorce with Sohael Khaturiya

നാല് വർഷം നീണ്ടുനിന്ന വിവാഹജീവിതത്തിന് ശേഷം നടി ഹൻസിക രണ്ട് ദിവസങ്ങൾക്ക് മുൻപ് വിവാഹമോചിതയായിരുന്നു. 2022 ലായിരുന്നു സോഹേൽ ഖതൂരിയയുമായുള്ള ഹൻസികയുടെ വിവാഹം. ഇപ്പോഴിതാ വിവാഹമോചനത്തിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഹൻസിക. 'ചർദി കാല' എന്ന പഞ്ചാബി വാക്യമാണ് ഹൻസിക തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പ്രതിസന്ധി ഘട്ടത്തിലും പ്രതീക്ഷയോടെ മുന്നോട്ട പോവുക എന്നർത്ഥം വരുന്ന വാക്യമാണിത്.

കഴിഞ്ഞ വർഷം മുതൽ താരം വിവാഹമോചിതയാവാൻ പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട എവിടെയും ഹൻസിക പ്രതികരിച്ചിരുന്നില്ല. പരസ്പര സമ്മതപ്രകാരമുള്ള ഹർജിയിലൂടെയാണ് താരം വേർപിരിയലിന് അപേക്ഷ നൽകിയത്. മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് ഇരുവർക്കും വിവാഹമോചന അനുവദിച്ചത്. വിവാഹമോചനത്തിന് പിന്നാലെ താരം ജീവനാംശം വാങ്ങിയിരുന്നില്ല.

വിവാഹശേഷം കുറച്ച് കാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുവുള്ളുവെന്നും, അടിസ്ഥാനപരമായ പല വ്യത്യാസങ്ങളും ബന്ധത്തെ ബാധിച്ചിരുന്നതായും ചെറിയ കാര്യങ്ങൾ പോലും വാദ പ്രതിവാദങ്ങൾക്കും വഴക്കിനും വഴിയൊരുക്കുന്നുവെന്നും ദമ്പതികൾക്ക് ഒരേ വീട്ടിൽ താമസിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2022 ലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമയിൽ ബാലതാരമായാണ് ഹൻസിക അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളുടെ ഭാഗമായി. ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ വില്ലൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഹൻസിക അരങ്ങേറ്റം കുറിച്ചിരുന്നു. 2024 ൽ റിലീസായ ഗാർഡിയൻ എന്ന തമിഴ് ചിത്രമാണ് ഹൻസികയുടെ ഒടുവിലായി എത്തിയ ചിത്രം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അവളില്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല, ചെലവിന് ഭാര്യയോട് കാശ് ചോദിക്കാറുണ്ട്: ശിവകാര്‍ത്തികേയൻ
'അവസാന നിമിഷം, ഒഴിവാക്കാനാവാത്ത സാഹചര്യം'; 'ആട് 3' പ്രൊമോഷന്‍ റദ്ദാക്കിയതില്‍ പ്രതികരണവുമായി വിജയ് ബാബു