'കാന്താര അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രി'; ലോകം അനുഭവിച്ചറിയേണ്ട യാഥാർത്ഥ്യമെന്ന് കങ്കണ

Published : Oct 21, 2022, 09:28 PM ISTUpdated : Oct 21, 2022, 09:30 PM IST
'കാന്താര അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രി'; ലോകം അനുഭവിച്ചറിയേണ്ട യാഥാർത്ഥ്യമെന്ന് കങ്കണ

Synopsis

തെന്നിന്ത്യയിലെ പോലെതന്നെ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ബോളിവുഡിലും കാന്താരയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ 'കാന്താര'യെ പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ റണൗത്ത്. സിനിമ കണ്ടുവെന്നും അടുത്ത വർഷം ഇന്ത്യയുടെ ഒസ്കർ എൻട്രിയാവും ചിത്രമെന്നും കങ്കണ പറഞ്ഞു. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാര്‍ത്ഥ്യമാണ് കാന്താരയെന്നും കങ്കണ കുറിച്ചു. 

'എന്റെ കുടുംബത്തോടൊപ്പം കാന്താര കണ്ടു, അടുത്ത വര്‍ഷത്തെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കാന്താര ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. വര്‍ഷം അവസാനിക്കാനിരിക്കുന്നതേയുള്ളൂ, ഇനിയും മികച്ച സിനിമകള്‍ വരാനുണ്ട്. ഇത് നിഗൂഢതയുടെ നാടാണ്. ഇത് ഒരാള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല, അത് ഉള്‍ക്കൊള്ളാനെ ആകൂ. ഇന്ത്യ ഒരു അത്ഭുതം പോലെയാണ്, അത് മനസിലാക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിരാശനാകും, പക്ഷേ നിങ്ങള്‍ അത്ഭുതത്തിന് കീഴടങ്ങിയാല്‍ നിങ്ങള്‍ ആ ഒരാളാകാം. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാര്‍ത്ഥ്യമാണ് കാന്താര', എന്നാണ്  കങ്കണ കുറിച്ചത്. 

അതേസമയം, തെന്നിന്ത്യയിലെ പോലെതന്നെ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ബോളിവുഡിലും കാന്താരയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. 1.27 കോടിയുമായി ഓപ്പണിങ്ങ് തുടങ്ങിയ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 15 കോടിയാണ്. കഴിഞ്ഞ ഞായറാഴ്ച  3.50 കോടിയാണ് ചിത്രം നേടിയത്. 

ചിത്രത്തിന്റെ ഒറിജിനല്‍ കന്നഡ പതിപ്പ് സെപ്റ്റംബര്‍ 30ന് ആയിരുന്നു തിയറ്ററുകളിലെത്തിയത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആയിരുന്നു നിർമ്മാണം. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ തിളങ്ങിയ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും റിലീസിനെത്തി. രണ്ട് ദിവസം മുൻപാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. 

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താര  ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്.  ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹിന്ദി പതിപ്പും പണം വാരുന്നു; 'കാന്താരാ' ഉത്തരേന്ത്യയില്‍ നിന്ന് ആദ്യ വാരം നേടിയത്

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രമാണ് കാന്താര. ഋഷഭ് തന്നെയാണ് നായകനും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'