'ഞാൻ വിവേകമുള്ള വ്യക്തി'; രാഷ്ട്രീയത്തിലേക്ക് പലതവണ വിളിച്ചിട്ടും പോയില്ലെന്ന് കങ്കണ

By Web TeamFirst Published Feb 1, 2023, 8:07 PM IST
Highlights

പഠാനുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഉര്‍ഫി ജാവേദും കങ്കണയും തമ്മിലുള്ള ട്വിറ്റർ മറുപടികളിൽ ആയിരുന്നു പ്രതികരണം.  

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് താരം ബി ‍ടൗണിന് സമ്മാനിച്ചത്. ഒപ്പം നാഷണൽ അവാർഡും കങ്കണയെ തേടി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ കങ്കണ തന്റേതായ നിലപാടുകൾ തുറന്നുപറയാൻ മടികാണിക്കാറില്ല. ഇത്തരം തുറന്നുപറച്ചിലുകൾ പലപ്പോഴും വിവാദങ്ങളിലും നടിയെ കൊണ്ടെത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കങ്കണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താനൊരു രാഷ്ട്രീയക്കാരി അല്ലെന്നാണ് നടി പറയുന്നത്. 

വിവരവും വിവേകവും ഉള്ള ആളാണ് താനെന്നും വെറുക്കുന്നവരും ഭയപ്പെടുന്നവരും തന്റെ രാഷ്ട്രീയ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് ന്യായീകരിക്കുന്നതെന്നും കങ്കണ പറഞ്ഞു. പഠാനുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഉര്‍ഫി ജാവേദും കങ്കണയും തമ്മിലുള്ള ട്വിറ്റർ മറുപടികളിൽ ആയിരുന്നു ഈ പ്രതികരണം.  

"നമ്മുടെ രാഷ്ട്രീയ വീക്ഷണങ്ങൾ പൊരുത്തപ്പെടുന്നില്ല, പക്ഷേ ഇന്ന് ഈ സ്ത്രീയോടുള്ള ഭ്രാന്തമായ ബഹുമാനമാണ്", എന്നായിരുന്നു ഉർഫിയുടെ ട്വീറ്റ്. ഇതിന് "ഞാനൊരു രാഷ്ട്രീയക്കാരിയല്ല. വിവരവും വിവേകവും ഉള്ള ആളാണ്. രാഷ്ട്രീയത്തിൽ ചേരാൻ പലരും എന്നോട് ആവശ്യയപ്പെട്ടിരുന്നെങ്കിലും ഞാനതിന് തയ്യാറായില്ല. എന്റെ വെളിച്ചത്തെ ഭയപ്പെടുന്നവരും വെറുക്കുന്നവരും ന്യായീകരിക്കാൻ ഉപയോഗിക്കുന്നത് അവർക്കെന്റെ രാഷ്ട്രീയ ആശയങ്ങൾ ഇഷ്ടമല്ലെന്നാണ്. ഹ..ഹ.. ഒരു ദിവസം കടന്നുപോകാൻ അങ്ങനെയെങ്കിലും ഇതവരെ സഹായിക്കട്ടെ"; എന്നായിരുന്നു കങ്കണയുടെ മറുപടി.

I am a sensitive n sensible person not a political person,I was asked to join politics many times I didn’t but those who hate my light they need to justify their hate/fear,they reason that they hate my political ideologies,ha ha whatever helps them get through the day 🥰🙏 https://t.co/7nm5omfnSe

— Kangana Ranaut (@KanganaTeam)

വിദ്വേഷ പോസ്റ്റുകളുടെ പേരിൽ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതിരുന്നു. നീണ്ട നാളത്തെ ബാനിന് പിന്നാലെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിലക്ക് നീങ്ങിയത്.  മൈക്രോബ്ലോഗിംഗ് വെബ്‍സൈറ്റായ ട്വിറ്റര്‍ 2021ലാണ് കങ്കണയുടെ അക്കൗണ്ട് നിരോധിച്ചത്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന അക്രമത്തെ കുറിച്ചും മമതാ ബാനര്‍ജിയുടെ വിജയത്തെ കുറിച്ചും പ്രകോപനമായ ട്വീറ്റ് ചെയ്‍തതിനായിരുന്നു കങ്കണയെ ട്വിറ്റര്‍ വിലക്കിയിരുന്നത്. 

പ്രസം​ഗത്തിനിടെ കുഞ്ഞിന്റെ 'മമ്മൂക്ക' വിളി; നിറഞ്ഞ് ചിരിച്ച് മറുപടി നൽകി മമ്മൂട്ടി, ഹൃദ്യം ഈ വീഡിയോ

click me!