ഒരു പരിപാടിക്കിടെ മമ്മൂട്ടി പ്രസം​ഗിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. 

ലയാളികളുടെ, കേരളക്കരയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അൻപത്തി ഒന്ന് വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച മമ്മൂട്ടി, ഇന്നും പ്രായഭേദമെന്യെ ഓരോരുത്തരെയും അമ്പരപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. സമീപകാലത്ത് തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് കയ്യടി നേടുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നടന്റെ പിആർഒയും മമ്മൂട്ടി ഷെയർ & കെയർ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബർട്ട് കുര്യാക്കോസ്(robert.jins) ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു പരിപാടിക്കിടെ മമ്മൂട്ടി പ്രസം​ഗിക്കുന്ന വീഡിയോയാണ് റോബർട്ട് പങ്കുവച്ചത്. നടൻ പ്രസം​ഗിക്കുന്നതിനിടയിൽ ഒരു കുഞ്ഞ് മമ്മൂക്ക എന്ന് വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. പെട്ടെന്ന് തന്നെ അദ്ദേഹം വിളികേൾക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ സദസിനെയും കുഞ്ഞിനെയും നോക്കി നിറഞ്ഞു ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ മകനാണ് മമ്മൂട്ടിയെ വിളിച്ചതെന്നും റോബർട്ട് പറയുന്നു. "ആ വിളി, അതെന്റെ മകൻ ആണെന്ന് ഓർക്കുമ്പോൾ", എന്നാണ് റോബർട്ട് വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. 

View post on Instagram

അതേസമയം, ക്രിസ്റ്റഫർ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിൽ എത്തും. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ക്രിസ്റ്റഫറിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. 

പുതിയൊരു വരവിന് മമ്മൂട്ടി, ഇത്തവണ പൊലീസ് വേഷം; 'ക്രിസ്റ്റഫർ' റിലീസ് പ്രഖ്യാപിച്ചു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയായിരുന്നു ഈ ചിത്രം. അടുത്തിടെ ചിത്രം തമിഴ് നാട്ടിലും റിലീസ് ചെയ്തിരുന്നു. കാതൽ ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ജ്യോതിക നായികയായി എത്തുന്ന കാതൽ സംവിധാനം ചെയ്യുന്നത് ജിയോ ബേബി ആണ്.