നടി കനി കുസൃതി ബോളിവുഡിലേക്ക്

Published : Nov 05, 2022, 05:24 PM ISTUpdated : Nov 05, 2022, 05:45 PM IST
നടി കനി കുസൃതി ബോളിവുഡിലേക്ക്

Synopsis

കനി കുസൃതി സുപ്രധാന വേഷത്തിലാകും ചിത്രത്തിൽ എത്തുക.

ബോളിവു‍ഡ് അരങ്ങേറ്റത്തിനൊരുങ്ങി മലയാളി താരം കനി കുസൃതി. 'ഗേള്‍സ് വില്‍ ബി ഗേള്‍സ്' എന്ന് പേരിട്ടിരുന്ന ചിത്രത്തിലാണ് കനി അഭിനയിക്കുക. ഹോളിവുഡ് ചിത്രം ഗേള്‍സ് വില്‍ ബി ഗേള്‍സിന്റെ ഹിന്ദി റീമേക്കാണ് സിനിമ. 
സുച്ചി തളതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നടി റിച്ച ഛദ്ദയും ഭർത്താവ് അലി ഫസലും ചേർന്നാണ്. 

കനി കുസൃതി സുപ്രധാന വേഷത്തിലാകും ചിത്രത്തിൽ എത്തുകയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉത്തരാഖണ്ഡില്‍ ആരംഭിച്ചു. ഹിമാലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന പതിനാറുകാരി മിറയുടെ കഥയാണ് 'ഗേള്‍സ് വില്‍ ബി ഗേള്‍സ്' പറയുന്നത്. പ്രീതി പനിഗരി, കേശവ് ബിനോയ് കിരണ്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. 

തമിഴ്, തെലുങ്ക് സിനിമകളിലും ഹിന്ദി ടിവി സീരിസിലും അഭിനയിച്ചിട്ടുള്ള കനിയ്ക്ക് 2020ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. 'ബിരിയാണി' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു പുരസ്കാരം. മതവും പുരുഷാദിപത്യവും ചേര്‍ന്ന് ദുരിതത്തിലാഴ്ത്തിയ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയും സഹനങ്ങളും അതിജീവനശ്രമങ്ങളും അതിതീക്ഷ്ണമായി ആവിഷ്കരിച്ച അഭിനയ മികവ് എന്നായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ട് ജൂറി വിലയിരുത്തിയത്.

'ഈ വർഷം മുഴുവൻ യാത്ര, ശേഷം സിനിമ'; പ്രണവ് മോഹൻലാലിന്റെ തീരുമാനങ്ങൾ ഇങ്ങനെ

ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്ക് അന്താരാഷ്‍ട്ര പുരസ്‍കാരവും ലഭിച്ചിരുന്നു. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് കനി കുസൃതി മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്‍ട്ര പുരസ്‍കാരം നേടിയത്. ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായിട്ടാണ് ബിരിയാണ് ആദ്യം പ്രദർശിപ്പിച്ചത്.  അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടി. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരവും സ്വന്തമാക്കിയിരുന്നു. അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാരാഷ്‍ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവ ബിരിയാണി സ്വന്തമാക്കിയിരുന്നു. 'വിചിത്ര'മാണ് കനിയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം. മാര്‍ത്ത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍