രണ്ട് ദിവസം മുൻപ് നടന്ന വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ വൻ താരനിര അണിനിരന്നിരുന്നു. മോഹൻലാലും സുചിത്രയും പങ്കെടുത്ത വിവാഹത്തിൽ ശ്രീനിവാസനും കുടുംബസമേതം പങ്കെടുത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 

സിനിമകളെക്കാൾ ഏറെ യാത്രയെ സ്നേഹിക്കുന്ന സിനിമാ താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. വളരെ അപൂർവമായി മാത്രം നാട്ടിലെത്താറുള്ള താരത്തിന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുള്ളത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആയിരുന്നു പ്രണവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിശാഖ് സുബ്ര​ഹ്മണ്യം ആയിരുന്നു നിർമ്മാണം. രണ്ട് ദിവസം മുൻപ് നടന്ന വിശാഖിന്റെ വിവാഹത്തിൽ ഹൃദയം ടീമിലെ എല്ലാവരും പങ്കെടുത്തിരുന്നുവെങ്കിലും ആരാധകർ ചോദിച്ച ചോദ്യം പ്രണവ് എവിടെ എന്നായിരുന്നു. ഇപ്പോഴിതാ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് വിശാഖ്. 

"പ്രണവ് ഒരു യാത്രയിലാണ്. വിവാഹനിശ്ചയത്തിന് അവൻ എത്തിയിരുന്നു. അന്ന് തായ്ലാൻഡിൽ ആയിരുന്ന അവൻ ഫങ്ഷന് വേണ്ടി മാത്രമാണ് നാട്ടിലെത്തിയത്. ഈ വർഷം മുഴുവൻ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവൻ പറഞ്ഞിരുന്നു. അടുത്ത കൊല്ലം അഭിനയിക്കാൻ വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കയാണ്", എന്നാണ് വിശാഖ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

View post on Instagram

നേരത്തെ ഓണവേളയില്‍ പ്രണവ് പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യൻ ആണല്ലോ പ്രണവ് എന്നാണ് ആരാധകര്‍ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിരുന്നത്. 

രണ്ട് ദിവസം മുൻപ് നടന്ന വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ വൻ താരനിര അണിനിരന്നിരുന്നു. മോഹൻലാലും സുചിത്രയും പങ്കെടുത്ത വിവാഹത്തിൽ ശ്രീനിവാസനും കുടുംബസമേതം പങ്കെടുത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

View post on Instagram

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയായ ഹൃദയത്തിൽ, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരായിരുന്നു നായികമാരായി എത്തിയത്. ചിത്രത്തിലെ ​ഗാനങ്ങൾ എല്ലാം തന്നെ വൻ ഹിറ്റായിരുന്നു. പ്രണവ് മോഹൻലാലിന്റെ സിനിമാ കരിയറിലെ വിജയ ചിത്രം കൂടിയായിരുന്നു ഹൃദയം. 

'അന്ന് ടെൻഷൻ അടിച്ചു അറ്റാക്ക് വരുമെന്നാ കരുതിയത്' : കോലിയെ കുറിച്ച് ആന്റണി വർ​ഗീസ്