
വിവാദ പരാമർശങ്ങളിൽ സമസ്ത എപി വിഭാഗം നേതാവ് എപി അബൂബക്കർ കാന്തപുരം നൽകിയ വിശദീകരണത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയിട്ടില്ലെന്നായിരുന്നു കാന്തപുരത്തിന്റെ വിശദീകരണം. കാന്തപുരം തൻ്റെ നിലപാട് മയപ്പെടുത്തിയെന്ന് പറഞ്ഞ മാലാ പാർവതി, നാടിനെ പിന്നാക്കം തള്ളുന്ന പ്രസ്താവനകൾ ഈ മണ്ണിൽ വിലപ്പോവില്ല എന്ന ഒരു താക്കീത്, ചെറുത്ത് നിൽപ്പിലൂടെ കേരളം പറഞ്ഞ് വച്ചുവെന്നും പറഞ്ഞു. പ്രതിരോധിക്കേണ്ടത് പ്രതിരോധിച്ചും, പ്രതിഷേധിക്കേണ്ടതിന് പ്രതിഷേധിച്ചും നമുക്ക് മുന്നേറാമെന്നും അവർ കൂട്ടിച്ചേർത്തു.
മാലാ പാർവതിയുടെ വാക്കുകൾ ഇങ്ങനെ
അങ്ങനെ ശ്രീ കാന്തപുരം തൻ്റെ നിലപാട് മയപ്പെടുത്തി.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നുണ്ട്. അതിന് പ്രത്യേക സ്ക്കുളുകൾ ഉണ്ട് എന്നും രണ്ടാം തരാക്കാരായി കാണുന്നില്ല എന്നും പറഞ്ഞു. കേരളം ഒറ്റക്കെട്ടായി ചെറുത്തത് കൊണ്ടാണ് ഈ നയം മാറ്റം എന്ന് പറയാമെങ്കിലും, മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
ഇസ്ലാമിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞ ഭാഗത്തിൽ പിശക് പറ്റിയിട്ടുണ്ടാവാം. പക്ഷേ, അതിശക്തമായ ഒരു സ്ത്രീപക്ഷ നിലപാട് തന്നെയാണ് അദ്ദേഹം കൈക്കൊണ്ടത്. ശക്തമായ ഇടപെടൽ ഫലം കണ്ടു. നാടിനെ പിന്നാക്കം തള്ളുന്ന പ്രസ്താവനകൾ ഈ മണ്ണിൽ വിലപ്പോവില്ല എന്ന ഒരു താക്കീത്, ചെറുത്ത് നിൽപ്പിലൂടെ കേരളം പറഞ്ഞ് വച്ചു.
ഇടത് പക്ഷ നേതാക്കളിൽ, നിന്ന് പ്രതീക്ഷ ആർജ്ജവം,കാണാൻ സാധിച്ചില്ലെങ്കിലും, ശ്രീ M .A Baby ശക്തമായ നിലപാട് സ്വീകരിച്ചു. ഇത് ഒരു സ്ത്രീപക്ഷ നിലപാട് മാത്രമല്ല , മനുഷ്യപക്ഷ നിലപാട് എന്ന് ഉറക്കെ പറഞ്ഞ ഏവർക്കം അഭിമാനിക്കാം. നാടിൻ്റെ നിയമത്തിന് വിരുദ്ധമാകരുത്, നിലപാടുകൾ.
Gen Z, Gen Alpha ഇതൊന്നും ശ്രദ്ധിച്ചിട്ട് തന്നെയില്ല. അവരുടെ വിഷയവും അല്ല. എങ്കിലും പ്രതിരോധിക്കേണ്ടത് പ്രതിരോധിച്ചും, പ്രതിഷേധിക്കേണ്ടതിന് പ്രതിഷേധിച്ചും നമുക്ക് മുന്നേറാം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ