കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ: വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി സമസ്ത എപി വിഭാഗം നേതാവ് എപി അബൂബക്കർ കാന്തപുരം രംഗത്ത്. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയിട്ടില്ലെന്നും പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂൾ നമ്മൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുകയും ഭക്ഷണവും വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നു. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങളാരും. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകി എന്ന് പറയുന്നത് ശരിയല്ലെന്നും ഇസ്ലാം അങ്ങനെ പറയുന്നില്ലെന്നും നിരവധി സ്ത്രീകൾക്കാണ് വിദ്യാഭ്യാസവും അവസരങ്ങളും നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ ജില്ലാ മീലാദ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
