'അതെ.. പൃഥ്വിക്ക് എല്ലാം അറിയാമായിരുന്നു'; ലോകേഷ് കനകരാജിന്റെ വീഡിയോ വൈറൽ

Published : Jan 27, 2023, 09:58 AM IST
'അതെ.. പൃഥ്വിക്ക് എല്ലാം അറിയാമായിരുന്നു'; ലോകേഷ് കനകരാജിന്റെ വീഡിയോ വൈറൽ

Synopsis

കാപ്പ ആണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.

ലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത നടനും നിർമ്മാതാവും ആണ്. അഭിനേതാവിന് പുറമെ താനൊരു സംവിധായകനും പാട്ടുകാരനും കൂടിയാണെന്ന് ഇതിനോടകം പൃഥ്വിരാജ് തെളിയിച്ചു കഴിഞ്ഞു. അടുത്തിടെ സംവിധായകൻ ലോകേഷ് കനകരാജിന്റെ അടുത്ത പത്ത് വർഷത്തെക്കുള്ള സിനിമകളുടെ വൺലൈൻ തനിക്ക് അറിയാമെന്ന് പൃഥ്വിരാജ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലോകേഷ് നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. 

പൃഥ്വിരാജുമായി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അത് നടന്നില്ലെന്നും ലോകേഷ് കനകരാജ് പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം."ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ വർക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. ആ സമയത്ത് അദ്ദേഹത്തിനോട് അടുത്തത് എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്നതിന്റെ ഒരു ലൈൻ അപ്പ് പറഞ്ഞിരുന്നു. അത് കേട്ട് അന്ന് അദ്ദേഹം എക്സൈറ്റഡ് ആയി. ശരിക്കും അടുത്ത പത്ത് വർഷത്തേക്ക് നിങ്ങൾക്ക് വേറെ കഥയൊന്നും എഴുതണ്ടതില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞിരുന്നു", എന്നാണ് ലോകേഷ് പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ ട്വിറ്ററിൽ നിറയുകയാണ്. 

കൈതി 2, റോളകസ് കഥാപാത്രം, നിലവിൽ നിർമ്മിക്കുന്ന സിനിമ എന്നിവയെ കുറിച്ച് തന്നോട് ലോകേഷ് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ പൃഥ്വിക്ക് എതിരെ ട്രോളുകളും ഉയർന്നിരുന്നു. 

അതേസമയം, കാപ്പ ആണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. കടുവയ്ക്ക് ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് എത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസംബര്‍ 22 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ഒടിടി പ്രീമിയര്‍ നെറ്റ്ഫ്ലിക്സിലൂടെ ജനുവരി 19 ന് ആയിരുന്നു. തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. 

'പടം സൂപ്പറാ ഇരുക്ക്'; 'നൻപകൽ നേരത്ത് മയക്കം' ഏറ്റെടുത്ത് തമിഴ് പ്രേക്ഷകർ, പ്രതികരണങ്ങൾ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ