Latest Videos

'മാതംഗി' നൃത്ത വിദ്യാലയവുമായി നവ്യ നായർ

By Web TeamFirst Published Dec 2, 2022, 8:08 AM IST
Highlights

ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിം​ഗ് ആർട്സ് ഡിസംബർ 3ന് ആരംഭിക്കും.

ലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ ബാലാമണിയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളെയാണ് സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ​ഗംഭീര തിരിച്ചുവരവും നവ്യ നടത്തി. ഇപ്പോഴിതാ തന്റെ കരിയറിൽ പുതിയൊരു തുടക്കത്തിന് തിരികൊളുത്തുകയാണ് നവ്യ. 

കൊച്ചിയിൽ ഒരു നൃത്തവിദ്യാലയം ആരംഭിക്കുകയാണ് നവ്യ നായർ. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിം​ഗ് ആർട്സ് ഡിസംബർ 3ന് ആരംഭിക്കും. പ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദ് ആണ് ഉദ്ഘാടക. മാതംഗിയുടെ വെബ്സൈറ്റിൽ  സംവിധായകൻ സിബി മലയിൽ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. തുടർന്ന് പ്രിയദർശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള രണ്ട് ദിവസത്തെ ശിൽപ്പശാലയ്ക്കും തുടക്കമാകും. സൂര്യ കൃഷ്ണമൂർത്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി., കെ മധു , എസ് എൻ സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരൻ , മനു മാസ്റ്റർ തുടങ്ങിയവരും പങ്കെടുക്കും. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ഒരുത്തീ. നവ്യയുടെ ശക്തമായ കഥാപാത്രമായിരുന്നു ഒരുത്തീയിലേത്. നവ്യയ്ക്ക് ഒപ്പം നടൻ വിനായകനും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് എസ് സുരേഷ് ബാബുവാണ്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. 

'ഓപ്പറേഷൻ ജാവ പോലൊരു ത്രില്ലർ സിനിമ ആയിരിക്കില്ല സൗദി വെള്ളക്ക, ഇത് നിങ്ങളെ സന്തോഷിപ്പിക്കും'; തരുൺ മൂർത്തി

click me!