ചിത്രം നവംബർ 25നു തിയറ്ററുകളിലെത്തും.

ഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 4 ഇയേഴ്സ് എന്ന ചിത്രത്തിലെ ​ഗാനം റിലീസ് ചെയ്തു. ശങ്കർ ശർമ്മയുടെ സം​ഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് രഞ്ജിത് ശങ്കർ തന്നെയാണ്. അരുൺ അലത്ത്, സോണി മോഹൻ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം നവംബർ 25നു തിയറ്ററുകളിലെത്തും.

പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ സൗഹൃദവും പ്രണയവും പറയുന്ന ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തുന്ന മലയാള ചിത്രം കൂടിയാണ് '4 ഇയേഴ്സ്'. 

ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, മ്യൂസിക് ഡയറക്ടര്‍ ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, വരികള്‍ സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, കലാസംവിധാനം സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, ക്യാമറ അസിസ്റ്റന്‍റ് ഹുസൈൻ ഹംസ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽസ് സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർ‌ത്തകർ.

'മനപ്പൂർവം മലയാളത്തിൽ നിന്നും ഗ്യാപ് എടുത്തതല്ല, നല്ല കഥാപാത്രങ്ങൾക്കായി കാത്തിരുന്നു': പ്രിയ വാര്യർ