
സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ (Paappan). നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷമെത്തിയ പാപ്പനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കേരളത്തിന് അകത്തും പുറത്തും നിറഞ്ഞ സദസ്സുകളിൽ പാപ്പാൻ ആറാടുകയാണ്. ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ട് തിരിച്ചെത്തിയപ്പോൾ മലയാള സിനിമയ്ക്ക് തന്നെ മുതൽകൂട്ടായി മാറുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബോക്സ് ഓഫീസുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിൽ 'വിന്‍സി എബ്രഹാം ഐപിഎസ്' ആയി വേഷമിട്ട് കയ്യടി നേടിയ കഥാപാത്രമാണ് നീതാ പിള്ളയുടേത്(Neeta Pillai). ഈ അവസരത്തിൽ നീത പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
"സൂപ്പർ സ്റ്റാറിനൊപ്പമുള്ള പ്രത്യേക നിമിഷങ്ങൾ. സുരേഷ് ഗോപി സാർ, നിങ്ങളെ പരിചയപ്പെടാനും ഒപ്പം പ്രവർത്തിക്കാനും സാധിച്ചത് അഭിമാനമായാണ് കാണുന്നത്. എന്റെ പാപ്പൻ ആയതിന് നന്ദി. ഒരുപാട് സ്നേഹം", എന്നാണ് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീത കുറിച്ചത്. പിന്നാലെ കമന്റുകളുമായി സിനിമാസ്വാദകരും എത്തി.
"പാപ്പൻ സിനിമയിൽ നിങ്ങൾ ആണ് തകർത്തത്. സൂപ്പർ ഐപിഎസ് ഓഫീസർ, നീ ഭാഗ്യവതി : സൂപ്പർ, അപ്പൻ്റെ മോളായി കലക്കി, ഒരച്ഛനോളം കരുതൽ.. ഉഗ്രൻ പടം, പടം കണ്ടു ഒത്തിരി സന്തോഷം മികച്ചൊരു ഓപ്പണിംഗ് (അറിഞ്ഞുതുടങ്ങിയത്) ആണ് നല്ലൊരു കഥാപാത്രം അത് വളരെ നന്നായിട്ട് അവതരിപ്പിച്ചു പാപ്പനും വിൻസിയും സത്യത്തിൽ നിങ്ങളാണ് ഇതിലെ ഹീറോ എല്ലാവരും നന്നായിട്ട് അഭിനയിച്ചു sg ചേട്ടൻ്റെ നല്ലൊരു തിരിച്ചുവരവ്. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു", എന്നൊക്കെയാണ് ചിത്രത്തിന് താഴെ വന്ന കമന്റുകൾ.
ജൂലൈ 29നായിരുന്നു സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാപ്പൻ തിയറ്ററുകളിൽ എത്തിയത്. സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്. കേരളത്തിലാണ് ആദ്യം ചിത്രം റിലീസ് ചെയ്ത് ഗംഭീര വിജയം നേടിയതെങ്കിൽ, കഴിഞ്ഞ ദിവസങ്ങളിൽ ജിസിസി അടക്കമുള്ളിടങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 17.85 കോടിയാണ് ചിത്രത്തിന്‍റെ ഒരാഴ്ചത്തെ കേരള ഗ്രോസ് എന്നാണ് പുറത്തെത്തിയ കണക്ക്.
നീണ്ട നാളുകൾക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു പാപ്പൻ. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീർ' ആണ് ഇതിന് മുമ്പ് ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍.
ഈ വര്‍ഷത്തെ ഹിറ്റുകളുടെ നിരയിലേക്ക് 'പാപ്പന്‍'; സുരേഷ് ഗോപി ചിത്രം ഒരാഴ്ച കേരളത്തില്‍ നിന്ന് നേടിയത്
ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ