'കങ്കണ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍'; പ്രശംസിച്ച് രമ്യ കൃഷ്ണന്‍

Published : Sep 17, 2022, 09:55 PM IST
'കങ്കണ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍'; പ്രശംസിച്ച് രമ്യ കൃഷ്ണന്‍

Synopsis

രാജ്യത്തെ യുവ താരങ്ങള്‍ക്കിടയില്‍ ഏറ്റവും മികച്ച അഭിനേത്രിയാണ് കങ്കണയെന്ന് നടി രമ്യ കൃഷ്ണന്‍.

ബേളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ. വർഷങ്ങൾ നീണ്ട അഭിനയ ജീവതത്തിൽ കങ്കണ അവതരിപ്പിക്കാത്ത കഥാപാത്രങ്ങൾ ചുരുക്കമാണെന്ന് പറയാം. സമൂഹത്തിൽ നടക്കുന്ന പലകാര്യങ്ങളിലും രാഷ്ട്രീയപരമായും കാര്യങ്ങൾ തുറന്ന് പറയാൻ മടികാണിക്കാത്ത നടി കൂടിയാണ് കങ്കണ. അതുകൊണ്ട് തന്നെ പലപ്പോഴും വൻതോതിലുള്ള വിമർശനങ്ങളും കങ്കണയെ തേടി എത്താറുണ്ട്. ഇപ്പോഴിതാ കങ്കണയെ പ്രശംസിച്ച് കൊണ്ട് നടി രമ്യ കൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

രാജ്യത്തെ യുവ താരങ്ങള്‍ക്കിടയില്‍ ഏറ്റവും മികച്ച അഭിനേത്രിയാണ് കങ്കണയെന്ന് നടി രമ്യ കൃഷ്ണന്‍. മികച്ച കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കങ്കണയ്ക്ക് കഴിവ് ഉണ്ടെന്നും രമ്യ പറയുന്നു. ഫസ്റ്റ് പോസ്റ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യയുടെ പ്രതികരണം. ധൈര്യവും സത്യസന്ധതയും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് കങ്കണയെന്നും അതിനാലാണ് താന്‍ കങ്കണയെ ഇഷ്ടപ്പെടുന്നതെന്നും രമ്യ വ്യക്തമാക്കി. 

'എമര്‍ജൻസി' എന്ന ചിത്രമാണ് കങ്കണയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാകുന്നതാണ് ഈ ചിത്രം. ഇന്ദിരാ ​ഗാന്ധിയായാണ് കങ്കണ ചിത്രത്തിൽ അഭിനയിക്കുന്നത്. പേര് സൂചിപ്പിക്കുംപോലെ അടിയന്തരാവസ്ഥ കാലമാണ് കങ്കണ തന്റെ ചിത്രത്തിന്റെ പ്രധാന വിഷയമാക്കുന്നത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭം കൂടിയാണിത്. 

കങ്കണ ഇന്ദിരാ ഗാന്ധിയാകുമ്പോള്‍ സഞ്‍ജയ് ഗാന്ധിയാകുന്നത് മലയാളികളുടെ പ്രിയ നടൻ

ചിത്രത്തിൽ മലയാളി താരം വിശാഖ് നായരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സഞ്‍ജയ് ഗാന്ധിയുടെ വേഷത്തിലാണ് വിശാഖ് എത്തുന്നത്. 'ആനന്ദം' എന്ന ഹിറ്റ് ചിത്രത്തിലെ 'കുപ്പി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് വിശാഖ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി