കങ്കണയുടെ 'എമര്‍ജൻസി'യില്‍ സഞ്‍ജയ് ഗാന്ധിയാകുന്നത് മലയാള നടൻ. 

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന ബോളിവുഡ് സിനിമ ഒരുങ്ങുകയാണ്. കങ്കണ റണൗട്ട് ആണ് 'എമര്‍ജൻസി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കങ്കണ തന്നെയാണ് ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായി അഭിനയിക്കുന്നതും. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ സഞ്‍ജയ് ഗാന്ധി ആയി അഭിനയിക്കുന്നത് മലയാള നടനാണ്.

'ആനന്ദം' എന്ന ഹിറ്റ് ചിത്രത്തിലെ 'കുപ്പി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിശാഖ് നായരാണ് സഞ്‍ജയ് ഗാന്ധിആകുന്നത്. 'പുത്തൻപണം', 'ചങ്ക്സ്', 'ചെമ്പരത്തിപ്പൂ' എന്നീ സിനിമകളിലും വിശാഖ് നായര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ആദ്യത്തെ ബോളിവുഡ് ചിത്രമാണ്. സഞ്‍ജയ് ഗാന്ധിയായിട്ടുള്ള ലുക്ക് വിശാഖ് നായര്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്.

View post on Instagram

പേര് സൂചിപ്പിക്കുംപോലെ അടിയന്തരാവസ്ഥ കാലമാണ് കങ്കണ തന്റെ ചിത്രത്തിന്റെ പ്രധാന വിഷയമാക്കുന്നത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജ​ഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്. 2019ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്

തന്‍വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജൻസിടയുടെ അഡീഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, ഛായാ​ഗ്രഹണം ടെറ്റ്സുവോ ന​ഗാത്ത, എഡിറ്റിം​ഗ് രാമേശ്വര്‍ എസ് ഭ​ഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, പ്രോസ്തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്‍കി, സം​ഗീതം ജി വി പ്രകാശ് കുമാര്‍. ചിത്രം 2023ല്‍ തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്.

Read More : ഗൗതം മേനോൻ സിനിമ സെൻസര്‍ ചെയ്‍തു, കാത്തിരിപ്പിന് വിരാമമിട്ട് 'വെന്ത് തനിന്തതു കാട്' എത്തുന്നു