
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടനാണ് കിച്ചു ടെല്ലസ്. അജഗജാന്തരം എന്ന ചിത്രത്തിലൂടെ കിച്ചു തിരക്കഥ കൃത്തുമായി. അഭിനേത്രിയും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്‌ന ആൻ റോയ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയ താരമാണ്. ഇവരുടെ വിവാഹം വലിയ ആഘോഷമായത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. ഇപ്പോഴിതാ അഞ്ചു വർഷത്തെ മനോഹരമായ ദാമ്പത്യ ജീവിതം നിർത്തുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ഇരുവരും. സെപ്റ്റംബർ 30 തന്റെ അച്ഛൻ നഷ്ടപ്പെട്ട തിയ്യതിയാണെന്നും അതായിരുന്നു തന്റെ ആദ്യത്തെ നഷ്ടപ്പെടുന്ന വേദനയെന്നും അതേ ദിവസം തന്നെ ഈ നഷ്ടവും ഞാൻ കണക്കാക്കുന്നുവെന്ന് റോഷ്ന സോഷ്യൽ മീഡിയയിൽ കുറിച്ചു.
റോഷ്‌നയുടെ കുറിപ്പിന്റെ പൂർണരൂപം
സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാനുള്ള ഒരു പോസ്റ്റല്ല ഇത്. ഇത് പറയാനുള്ള കൃത്യമായ സമയം ഇതാണെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോൾ പറയുന്നത്. ഞങ്ങൾ രണ്ടുപേരും ജീവനോടെയുണ്ട്. വ്യത്യസ്തമായ വഴികളിലൂടെ ഞങ്ങൾക്ക് സമാധാനത്തോടെ മുന്നോട്ട് പോവേണ്ടതുണ്ട്. ശരിയാണ് ..എന്ത് പറഞ്ഞാലും രക്തബന്ധം തന്നെയാണ് വലുത്. അത് കൊണ്ടാണ് ഞാൻ വഴി മാറിയത്. നിങ്ങൾ ആഗ്രഹിക്കുന്ന സ്പേസ് ഞാൻ തന്നു. ഞാനും നിങ്ങളും സ്വാതന്ത്രയാണ്. എല്ലാവർക്കും സമാധാനം ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് തുറന്ന് പറയുക എന്നത് എനിക്ക് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ചിലർക്ക് ഇത് സന്തോഷമായേക്കാം, അവരുടെ സന്തോഷം തുടരട്ടെയെന്ന് ആഗ്രഹിക്കുന്നു.
പല കാര്യങ്ങളിലും ഞങ്ങൾ സുഹൃത്തുക്കളാണ്. ഇപ്പോഴും ഞങ്ങൾക്കിടയിലെ സൗഹൃദബന്ധമുണ്ട്. ഒരിക്കൽ ഞങ്ങൾ ഒരുമിച്ചായിരുന്നു ഇപ്പോൾ വഴി പിരിഞ്ഞു. ജീവിതം ഇനിയും മുന്നോട്ട് പോകാനുണ്ട്. ഈ ജേർണയിൽ ഒപ്പമുണ്ടായ എല്ലാവർക്കും നന്ദി. ഇത് മറച്ചുവയ്ക്കാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് ഞാൻ ഇവിടെ ഇത് പറയുന്നു. ഒരു അപേക്ഷയുണ്ട്. വേർപിരിഞ്ഞു ഞങ്ങൾക്ക് മുന്നോട്ട് സമാധാനമായി ജീവിക്കാൻ അനുവദിക്കണം.
റോഷ്‌ന പങ്കുവച്ച ഔദ്യോഗിക കുറിപ്പിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. റോഷ്നയുടെ വാക്കുകൾക്കൊപ്പം പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാണ്. 'ഒരുമിച്ചുണ്ടായ മനോഹരമായ അഞ്ചു വർഷങ്ങൾക്ക് ശേഷം, സ്നേഹത്തോടെയും ബഹുമാനത്തോടെയും ഞങ്ങൾ പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. മനോഹരമായ ഓർമ്മകൾക്ക് നന്ദി, ഞങ്ങളുടെ ജീവിതത്തിലും മനോഹരമായ ഓർമ്മകൾക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തതിൽ പുതിയ അധ്യായങ്ങൾ ആരംഭിക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനയും സ്വകാര്യതെയും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. രക്തബന്ധം ഏറ്റവും വലുത്. നിങ്ങൾക്ക് ഞാൻ സ്പേസ് തന്നു. നിങ്ങളും ഞാനും സ്വാതന്ത്രയാണ്. സെപ്റ്റംബർ 30 എന്റെ അച്ഛൻ നഷ്ടപ്പെട്ട തിയ്യതിയാണ്. എന്റെ ജീവിതത്തിലെ ആദ്യത്തെ വേദന. ഇതേ ഡേറ്റിൽ മറ്റൊരു അവസാനത്തിന് കൂടി സാക്ഷ്യം വഹിക്കുന്നു . മുന്നോട്ട് പോകുന്നു. നഷ്ടങ്ങളിൽ നിന്ന് നഷ്ടങ്ങളിലേക്ക്...ഞാൻ ഉയർത്തെഴുന്നേൽക്കാൻ തിരഞ്ഞെടുക്കുന്നു.'- റോഷനയുടെ ഔദ്യഗിക കുറിപ്പ് മുകളിലായി കുറിച്ച വാക്കുകൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ