ബോളിവുഡിന് തുണയായോ 'ബ്രഹ്മാസ്ത്ര'? രൺബീർ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ

By Web TeamFirst Published Sep 9, 2022, 10:24 AM IST
Highlights

410 കോടിയാണ് 'ബ്രഹ്മാസ്ത്ര'യുടെ നിർമ്മാണ ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ബ്രഹ്മാസ്ത്ര' തിയറ്ററുകളിൽ എത്തി കഴിഞ്ഞു. അയൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ രൺബീർ കപൂറിന്റെ നായിക ആയി എത്തുന്നത് ആലിയ ഭട്ട് ആണ്.  തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും ബോളിവുഡിനെ കൈപിടച്ചുയർത്താൻ 'ബ്രഹ്മാസ്ത്ര'യ്ക്ക് സാധിക്കുമെന്ന് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണിത്. ആ പ്രതീക്ഷ ഫലം കണ്ടുവെന്നാണ് ചിത്രം കണ്ടിറങ്ങിയവരുടെ ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. 

"മിതമായ ആദ്യ പകുതിയും തുടർന്ന് മാന്യമായ രണ്ടാം പകുതിയും. ആശയം കൗതുകമുണർത്തുന്നതാണ്, അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. മനോഹരമായ വിഎഫ്എക്സ്, ആലിയയുടെയും രൺബീറിന്റെയും കെമിസ്ട്രി മികച്ചതായിരുന്നു, തുടക്കം മുതൽ അവസാനം വരെ ഒരു വിഷ്വൽ ക്ലാസ്സിക് ആണ് ബ്രഹ്മാസ്ത്ര, അമിതാഭ് ബച്ചന്റെ തന്റെ റോൾ ​ഗംഭീരമാക്കി. ഒരു ഫാന്റസി മിത്തോളജി ലോകത്തേക്കുള്ള ഒരു ജീവിതയാത്രയായിരിക്കും ചിത്രം. ഓപ്പണിംഗ് സീനുകളും ക്യാരക്ടർ ആമുഖങ്ങളും ക്ലൈമാക്സും വേറെ ലെവലാണ്. ഈ ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കും", എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. അതേസമയം, സമ്മിശ്ര പ്രതികരണങ്ങളും ഒരുഭാ​ഗത്ത് ഉയരുന്നുണ്ട്.

Review:

Good 👌 & Were Good With A Terrific Chemistry 👍

Supporting Cast were apt & terrific 🔥

BGM 🥁

Cinematography & VFX Works 👏

Story is Decent & Screenplay Is Racy 👌

Rating: ⭐⭐⭐💫/5 pic.twitter.com/2MtzpMWHRG

— Kumar Swayam (@KumarSwayam3)

is a visual CLASSIC from start to end.
Ayan's conviction ✅.
Ranbir is the show-stealer alongwith Alia.

So many twists

Best of the lot is Amitabh ji. He shined in his role abv all.

Best part about it is -anticipation for part2.

Ratings- 4/5

— Lokesh (@LokeshAnalyst)

    - Rating ⭐️½

This film is a personification of DISASTER. Horrible VFX & direction, not even a single scene evokes goosebumps rather it is bound to give you headache throughout the run time. A blot on filmography. pic.twitter.com/8cGtSyjgFq

— Sumit KadeI 🗨️ (@beingskd786)

സമീപകാലത്ത് റിലീസ് ചെയ്ത ബോളിവുഡ് സിനിമകളിൽ ഏറ്റവും ഉയർന്ന അഡ്വാൻസ് ബുക്കിങ്ങാണ് ബ്ര​ഹ്മാസ്ത്രക്ക് ലഭിച്ചിരുന്നത്. വലിയ മൾട്ടിപ്ലക്‌സുകളിലും 3ഡി സ്‌ക്രീനിലും 'ബ്രഹ്മാസ്ത്ര'യുടെ അഡ്വാൻസ് ബുക്കിംഗ് അതിവേഗം നിറഞ്ഞിരുന്നു.  ജയ്പൂർ, ഇൻഡോർ, പട്‌ന സർക്യൂട്ടുകളിൽ വൻതോതിലുള്ള അഡ്വാൻസ് ബുക്കിങ്ങാണ് നടന്നത്. 

ഓണം റിലീസുകള്‍ക്കിടയിലും കേരളത്തില്‍ മോശമല്ലാത്ത ഇടം കണ്ടെത്തി 'ബ്രഹ്‍മാസ്‍ത്ര'

410 കോടിയാണ് 'ബ്രഹ്മാസ്ത്ര'യുടെ നിർമ്മാണ ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പബ്ലിസിറ്റിയും പ്രിന്‍ഡിങ്ങും ഒഴികെയുള്ള തുകയാണിത്. റിപ്പോർട്ടുകൾ അനുസരിച്ച് ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നാണ് വിവരം. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയാൻ മുഖർജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് മൂന്നുഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. 

click me!