ദൃശ്യവിസ്മയം തീർക്കാൻ സൂര്യ; സിരുത്തൈ ശിവ ചിത്രം ഒരുങ്ങുന്നത് 10 ഭാഷകളിൽ, മോഷൻ പോസ്റ്റർ

Published : Sep 09, 2022, 11:36 AM ISTUpdated : Sep 09, 2022, 11:39 AM IST
ദൃശ്യവിസ്മയം തീർക്കാൻ സൂര്യ; സിരുത്തൈ ശിവ ചിത്രം ഒരുങ്ങുന്നത് 10 ഭാഷകളിൽ, മോഷൻ പോസ്റ്റർ

Synopsis

സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ സിരുത്തൈ ശിവ-സൂര്യ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഒരു മിനിറ്റും 32 സെക്കന്റും ദൈര്‍ഘ്യമുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ത്രീഡിയിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാകും ഇതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 

സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്തിടെ ആരംഭിച്ചിരുന്നു. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ട് വര്‍ഷം മുന്‍പ് ചിത്രീകരണം നടക്കേണ്ട പ്രോജക്റ്റ് ആയിരുന്നു ഇത്. എന്നാല്‍ രജനിയുടെ ഡേറ്റ് ലഭിച്ചതോടെ ശിവ അണ്ണാത്തെയുടെ ജോലികളിലേക്ക് കടക്കുകയായിരുന്നു. 

സിരുത്തൈ ശിവ- സൂര്യ ചിത്രത്തില്‍ നായികയാകാൻ ദിഷ

അതേസമയം, ചിത്രത്തിൽ ബോളിവുഡ് താരം ദിഷാ പതാനി നായികയായി എത്തുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. അടുത്തകാലത്തായി തമിഴകത്ത് നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി എത്തിയിരുന്നു. ഡയറക്റ്റ് ഒടിടി റിലീസുകളായി എത്തിയ 'സൂരറൈ പോട്ര്', 'ജയ് ഭീം' എന്നിവ വന്‍ അഭിപ്രായമാണ് സൂര്യക്ക് നേടിക്കൊടുത്തത്. 'സൂരറൈ പോട്രിലെ' അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യ സ്വന്തമാക്കിയിരുന്നു. വിക്രം എന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തി സൂര്യ കയ്യടി നേടിയിരുന്നു. ലോകേഷ് കനകരാജിന്‍റെ മള്‍ട്ടി സ്റ്റാര്‍ ചിത്രം വിക്രത്തിലെ 'റോളക്സ്'  സൂര്യയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറി. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി