
കാലങ്ങളായ തന്റെ സിനിമാ ജീവിതത്തിൽ സമാന്ത പടുത്തുയർത്തിയത്, തെന്നിന്ത്യൻ സനിമാ ലോകത്തെ മുൻനിര നായിക പട്ടമാണ്. പല സൂപ്പർ താരങ്ങൾക്കൊപ്പവും സ്ക്രീൻ പങ്കിട്ട സമാന്തയുടെ ജീവിതം പക്ഷേ അത്ര സുഗമമല്ല. രണ്ട് വർഷം മുൻപ് ആണ് നടൻ നാഗ ചൈതന്യയുമായുള്ള സമാന്തയുടെ വിവാഹ മോചനം. പിന്നാലെ മൈസ്റ്റൈറ്റിസ് രോഗവും താരത്തെ പിടിപെട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു. സാമന്തയുടെ അസുഖം അറിഞ്ഞ് നാഗ ചൈതന്യ സാമന്തയെ ഉപേക്ഷിച്ച് പോയെന്ന തരത്തിലും ഗോസിപ്പുണ്ടായി. എന്നാൽ ഇവയോടൊന്നും സമാന്തയോ നാഗ ചൈതന്യയോ പ്രതികരിച്ചിരുന്നില്ല. അടുത്തിടെ ഇരുവരും വീണ്ടും ഒന്നിക്കുന്നെന്ന തരത്തിലും വാർത്ത വന്നിരുന്നു. ഈ അവസരത്തിൽ വിവാഹ ജീവിതം പരാജയപ്പെട്ട ശേഷം തനിക്കുണ്ടായ പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് സമാന്ത.
വിവാഹ ജീവിതത്തിൽ നേരിട്ട പരാജയം തന്റെ ആരോഗ്യത്തെയും ജോലിയെയും വല്ലാതെ ബാധിച്ചുവെന്ന് സമാന്ത പറയുന്നു. രണ്ട് വർഷത്തോളം വളരെ വലിയ വേദനയാണ് താൻ അനുഭവിച്ചതെന്നും അതിൽ നിന്നും കരകയറാൻ സാധിച്ചത് മറ്റ് നടിമാരുടെ ജീവിതവും അവർ പ്രശ്നങ്ങളെ തരണം ചെയ്ത രീതികളും ആയിരുന്നുവെന്ന് സമാന്ത വ്യക്തമാക്കുന്നു.
സമാന്തയുടെ വാക്കുകൾ ഇങ്ങനെ
വിവാഹ ജീവിതത്തിലെ പരാജയം എന്റെ ആരോഗ്യത്തെയും ജോലിയെയും വല്ലാതെ ബാധിച്ചു. തിന്മയുടെ ശക്തി ബാധിച്ചത് പോലെ ആയിരുന്നു അത്. അത്രത്തോളം വേദന കഴിഞ്ഞ രണ്ട് വർഷമായി ഞാൻ സഹിച്ചു. അന്നേരം ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലൂടെ പോയ അഭിനേതാക്കളെ കുറിച്ച് വായിച്ചു. അവർ എങ്ങനെയാണ് പ്രശ്നങ്ങളെ തരണം ചെയ്തതെന്ന് അറിഞ്ഞു. അങ്ങനെയാണ് എന്റെ വിഷാദത്തിൽ നിന്നും രക്ഷപ്പെട്ടത്. ശരിക്കും അവരുടെ കഥകളാണ് എന്നെ സഹായിച്ചത്. എല്ലാം തരണം ചെയ്യാൻ ശക്തിയും ഊർജ്ജവും എനിക്ക് നൽകി. അവർക്ക് അങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് എനിക്കായിക്കൂടാ എന്ന ചിന്ത വന്നു. രാജ്യത്തിന് ആയിരക്കണക്കിന് പേരുടെ സ്നേഹം ലഭിക്കുന്ന താരമാകാൻ എനിക്ക് സാധിച്ചെങ്കിൽ അത് വിലമതിക്കാനാകാത്ത സമ്മാനമല്ലേന്ന് ചിന്തിച്ചു. ആ സ്നേഹത്തോട് നീതി പുലർത്തണമെന്ന് തോന്നി. അല്ലാതെ എത്ര ബ്ലോക് ബസ്റ്ററുകളെന്നോ അവാർഡുകളെന്നോ അല്ല നോക്കേണ്ടത്. എന്റെ ജീവിതം ഇങ്ങനെ പരസ്യമായി പോയത് ഞാൻ കാര്യമാക്കുന്നില്ല. എന്റെ വേദനകളോട് ഞാനിപ്പോൾ യുദ്ധം ചെയ്യുകയാണ്. സമാനമായ അവസ്ഥയിലൂടെ പോകുന്ന എല്ലാവർക്കും അത് തരണം ചെയ്യാനുള്ള ശക്തി ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയാണ്.
വാപ്പയുടെ എതിർപ്പുകൾ, മകൻ സർക്കാർ ജോലി നേടണമെന്ന വാശി; ഒടുവില്‍ അവയെ ചിരിപ്പിച്ച് മറികടന്ന ഹനീഫ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..