
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദളപതി 67'(Thalapathy 67). മാസ്റ്ററിന്റെ ഗംഭീര വിജയത്തിന് പിന്നാലെ ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം എന്നത് തന്നെയാണ് ഇതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ക്ക് പ്രേക്ഷകരും ഏറെയാണ്. ഇപ്പോഴിതാ 'ദളപതി 67'ൽ സാമന്തയും അഭിനയിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ സാമന്തയും വിജയ്‌യിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാകും ദളപതി 67. തെരി, കത്തി, മെർസൽ എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തെ അഭിനയിച്ചത്. ഈ ചിത്രങ്ങളിൽ ഇരുവരും പെയർ ആയിട്ടായിരുന്നു എത്തിയതെങ്കിൽ, ഇത്തവണ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുകയെന്നും പൊലീസ് വേഷത്തിലാകും താരം എത്തുകയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം സാമന്തയുടെ കഥാപാത്രത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. വിക്രം നായകനായ 'പത്ത് എൻട്രതുക്കുള്ളെ' എന്ന സിനിമയിൽ സാമന്ത നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അതേസമയം ദളപതി 67ന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ തുടങ്ങുമെന്നാണ് വിവരം. ചിത്രത്തിൽ പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെ ധനുഷായും വില്ലനായി എത്തുകയെന്ന വാർത്തകളും വന്നും. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. സിനിമ ലളിത് കുമാർ പ്രൊഡക്ഷൻ നിർമ്മിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
Thalapathy 67 : വിജയിയുടെ വില്ലനാകാന്‍ ധനുഷ് ? 'ദളപതി 67' ഒരുങ്ങുന്നു
ബീസ്റ്റാണ് വിജയിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിജയ്- നെല്‍സണ്‍ ദിലീപ് കുമാർ കൂട്ടുകെട്ടില്‍ എത്തിയ ചിത്രമെന്ന നിലയില്‍ വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ചിത്രത്തിന് പ്രേക്ഷകപ്രീതി നേടാനായില്ല. ആദ്യദിനം തന്നെ മോശം മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രം മികച്ച ഇനിഷ്യല്‍ നേടിയെങ്കിലും തുടര്‍ദിനങ്ങളില്‍ ബോക്സ് ഓഫീസ് സംഖ്യകള്‍ താഴേക്കുപോയി. ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ടുതന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന് മോശം പ്രേക്ഷക പ്രതികരണങ്ങളാല്‍ ആ നേട്ടം തുടരാനായില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ