'ദളപതി 67'ല്‍ പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വമ്പൻ ഹിറ്റ് സ്വന്തമാക്കിയ മാസ്റ്ററിന് ശേഷം ലോകോഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് 'ദളപതി 67'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രത്തിൽ ധനുഷും ഭാഗമാകും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ധനുഷ് വില്ലൻ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നാണ് അഭ്യൂഹങ്ങൾ. 

അതേസമയം, 'ദളപതി 67'ല്‍ പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമ ലളിത് കുമാർ പ്രൊഡക്ഷൻ നിർമ്മിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. 

Thalapathy 67 : 'കെജിഎഫ് 2'ന് ശേഷം 'ദളപതി67'; വിജയിയുടെ വില്ലനാകാന്‍ സഞ്ജയ് ദത്ത് ?

ബീസ്റ്റാണ് വിജയിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിജയ്- നെല്‍സണ്‍ ദിലീപ് കുമാർ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ചിത്രത്തിന് പ്രേക്ഷകപ്രീതി നേടാനായില്ല. ആദ്യദിനം തന്നെ മോശം മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രം മികച്ച ഇനിഷ്യല്‍ നേടിയെങ്കിലും തുടര്‍ദിനങ്ങളില്‍ ബോക്സ് ഓഫീസ് സംഖ്യകള്‍ താഴേക്കുപോയി. ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ടുതന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന് മോശം പ്രേക്ഷക പ്രതികരണങ്ങളാല്‍ ആ നേട്ടം തുടരാനായില്ല. എന്നാല്‍ ചിത്രത്തിന് പിന്തുണയുമായി തമിഴ്നാട് തിയറ്റര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം രംഗത്തെത്തിയിരുന്നു. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷം എത്തുന്ന പ്രധാന തമിഴ് റിലീസ് എന്ന തരത്തില്‍ ബീസ്റ്റ് നേടിയ ബോക്സ് ഓഫീസ് പ്രതികരണത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

Ullasam Song : ഷാന്‍ റഹ്‍മാന്‍റെ ഈണത്തില്‍ 'ഉല്ലാസ'ത്തിലെ വീഡിയോ ഗാനം